‘ഇനി എനിക്ക് പറ്റൂല ഉമ്മാ’; പരാതി പറഞ്ഞ യുകെജിക്കാരിയെ വീഡിയോ കോൾ ചെയ്ത് വിദ്യാഭ്യാസ മന്ത്രി

കൂട്ടുകാരുമൊത്ത് കളിക്കാൻ ആകുന്നില്ല എന്നും ടീച്ചർമാരുമായി നേരിൽ കാണാനാകുന്നില്ലെന്നുമുള്ള പരിഭവം കുഞ്ഞാവ മന്ത്രിയോട് പറഞ്ഞു

കോവിഡ് മഹാമാരി കവർന്നെടുത്തത് കുട്ടികളുടെ സ്കൂൾ ജീവിതം കൂടിയാണ്. ഏകദേശം ഒന്നരവർഷക്കാലമായി കുട്ടികളുടെ സ്കൂളും ക്ലാസ്സ് മുറിയുമെല്ലാം കൈയിലെ അഞ്ചിഞ്ച് വലുപ്പത്തിലുള്ള സ്‌ക്രീനായിരുന്നു. അതിനിടയിലാണ് വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങി വീർപ്പുമുട്ടി കരയുന്ന വയനാട്ടിലെ മരിയനാട് സ്കൂളിൽ യുകെജിയിൽ പഠിക്കുന്ന കുഞ്ചാവ എന്ന തൻഹ ഫാത്തിമയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്.

തുടർച്ചയായ ഓൺലൈൻ ക്ലാസുകൾ തനിക്ക്പറ്റില്ലെന്നും ഒരിക്കലും പറ്റില്ലെന്നും ഉമ്മയോട് പറഞ്ഞു കരയുന്ന തൻഹയുടെ വീഡിയോയാണ് വൈറലായത്. വീഡിയോ അന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, തൻഹയെ കണ്ടെത്തി വീഡിയോ കോൾ ചെയ്തിരിക്കുകയാണ് മന്ത്രി.

നവംബർ ഒന്നിന് സ്കൂൾ തുറക്കുന്ന കാര്യം പറയാനാണ് മന്ത്രി കുഞ്ഞാവയെ വിളിച്ചത്. കൂട്ടുകാരുമൊത്ത് കളിക്കാൻ ആകുന്നില്ല എന്നും ടീച്ചർമാരുമായി നേരിൽ കാണാനാകുന്നില്ലെന്നുമുള്ള പരിഭവം കുഞ്ഞാവ മന്ത്രിയോട് പറഞ്ഞു. തനിക്ക് സ്കൂൾ തന്നെ കാണാൻ പറ്റിയിട്ടില്ലെന്നും തൻഹ വീഡിയോയിൽ പറയുന്നുണ്ട്. കുഞ്ഞാവയുടെ പരാതിയെല്ലാം കേട്ട മന്ത്രി എല്ലാത്തിനും വഴിയുണ്ടാക്കാം എന്നു പറഞ്ഞ് ആശ്വസിപ്പിക്കുന്നതും കാണാം. വയനാട്ടിൽ വരുമ്പോൾ തന്നെ നേരിൽ കാണുവാൻ വരണമെന്ന കുഞ്ഞാവയുടെ ആവശ്യവും മന്ത്രി അംഗീകരിക്കുന്നുണ്ട്.

Also read: രുഗ്മിണിയമ്മയെ തേടി മോഹൻലാലിന്റെ വിളിയെത്തി; നേരിൽ കാണാമെന്ന് ഉറപ്പുനൽകി താരം

കുട്ടികളുടെ സഹജമായ ശീലമാണ് കളിചിരിയും കൂട്ടുചേരലും. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ഇതിനുള്ള സാധ്യത പരിമിതപ്പെട്ടു. വീടുകളുടെ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കഴിയുന്ന സാഹചര്യത്തിൽ വലിയ മാനസിക സമ്മർദമാണ് കുട്ടികൾ അനുഭവിക്കുന്നത്. മാനസികോല്ലാസത്തോടെ പഠന പാതയിൽ കുട്ടികളെ നിലനിർത്താനുള്ള പദ്ധതികളാണ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: V sivankutty talked to malappuram ukg student tanha fathima on video call

Next Story
പാലക്കാട് ഐഐടി ക്യാമ്പസിൽ ആനക്കൂട്ടം; പതിനഞ്ച സംഘം വിഹരിച്ചത് രണ്ടു മണിക്കൂറോളംelaphants, palakkad iit, ആനകൾ, ഐഐടി, പാലക്കാട് ഐഐടി
The moderation of comments is automated and not cleared manually by malayalam.indianexpress.com