മുതലകളുടെ പല്ല് പക്ഷികള്‍ വൃത്തിയാക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. പശുവിന്റെ ദേഹത്തുളള ചെള്ളിനെ പക്ഷികള്‍ ഭക്ഷണമാക്കുന്നതോ പോലെയുളള പ്രക്രിയ തന്നെയാണ് ഇതും. മുതലയുടെ പല്ലിലെ അഴുക്ക് പോവുകയും ചെയ്യും പക്ഷിക്ക് ഭക്ഷണവും കിട്ടും. എന്നാല്‍ മനുഷ്യന് പല്ല് വൃത്തിയാക്കാന്‍ ഇന്ന് പല മാര്‍ഗങ്ങളും ഉണ്ട്. പ്രകൃതിദത്തമായ ഉത്പന്നങ്ങള്‍ മുതല്‍ മനുഷ്യന്‍ കണ്ടുപിടിച്ച ഉത്പന്നങ്ങള്‍ വരെ അതിന്റെ പട്ടിക നീളും.

എന്നാല്‍ പക്ഷികളെ കൊണ്ട് പല്ല് വൃത്തിയാക്കുന്നയാളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ സോഷ്യൽ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്ന ഒരു വീഡിയോ കാണാം. ഒരു അറബ് മധ്യവയസ്കനാണ് പക്ഷിയെ കൊണ്ട് പല്ല് വൃത്തിയാക്കുന്നത്. ഇദ്ദേഹം തന്നെ വളര്‍ത്തുന്ന പക്ഷിയാണ് ഇതെന്നാണ് കരുതുന്നത്.

വാ പൊളിച്ച് നില്‍ക്കുന്ന അറബിയുടെ പല്ല് പക്ഷി വൃത്തിയാക്കുന്നത് വീഡിയോയില്‍ കാണാം. ചിലര്‍ ഇതിനെ തമാശയായി കണ്ടപ്പോള്‍ മറ്റ് ചിലര്‍ അറബിയുടെ പ്രവൃത്തിയെ വിമര്‍ശിച്ചും രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook