യുഎസ്എയിലെ കെന്റക്കില്‍ കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കത്തിൽ തന്റെ വളര്‍ത്തുനായയെ രക്ഷിച്ച 17 വയസുകാരിയുടെ കഥയാണ് നെറ്റിസണ്‍സിന്റെ ഹൃദയം കവര്‍ന്നിരിക്കുന്നത്.
വ്യാഴാഴ്ച ശക്തമായ മഴ മൂലം പ്രദേശത്തെ പലമേഖലകളും വെള്ളത്തിന്റെ അടിയിലായിരുന്നു. തന്റെ വീട് വീടിന് ചുറ്റും വെള്ളം പൊങ്ങുന്നത് ക്ലോ ആഡംസ് എന്ന യുവതി കാണുന്നുണ്ടായിരുന്നു. ക്ലോയ്ക്കൊപ്പം വളര്‍ത്തുനായയായ സാന്‍ഡി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
സാഹചര്യം മനസിലാക്കിയ ക്ലോ ഉടന്‍ തന്നെ വളര്‍ത്തു നായയെ പ്ലാസ്റ്റിക്ക് പെട്ടിയിലാക്കി. നിന്തി രക്ഷപ്പെടുക എന്നത് മാത്രമായിരുന്നു മുന്നിലുള്ള മാര്‍ഗം.
റൂഫിന്റെ മുകള്‍ ഭാഗം മാത്രമായിരുന്നു വെള്ളത്തിനടിയിലാകാതിരുന്നത്. വളര്‍ത്തു നായയേയും കൊണ്ട് ക്ലോ റൂഫ് ടോപ്പില്‍ ഇടം പിടിച്ചു. മണിക്കൂറുകളോളം റൂഫ് ടോപ്പില്‍ ഇരിക്കേണ്ടി വന്നു രണ്ടാള്‍ക്കും. ഒടുവില്‍ കയാക്കിലെത്തിയ ബന്ധു ലാരിയാണ് രക്ഷകനായത്.
പെണ്‍കുട്ടിയും നായയും റൂഫ് ടോപ്പിലിരിക്കുന്ന ചിത്രം പിതാവ് ടെറിയാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ചിത്രം വൈറലാകാന്‍ അധികം സമയം ആവശ്യമായി വന്നില്ല.
അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം കെന്റക്കിയില്‍ വെള്ളപ്പൊക്കത്തില്‍ ഇതുവരെ 16 പേര്‍ മരണപ്പെട്ടു.