ജോലിയിൽ ചേരേണ്ട ആദ്യ ദിവസത്തിന്റെ തലേന്ന് രാത്രിയിലാണ് വാൾട്ടർ കറിന്റെ കാർ ബ്രേക്ക് ഡൗൺ ആയത്. പിറ്റേന്ന് രാവിലെ ജോലിയിൽ പ്രവേശിക്കണമെന്ന നിശ്ചദാർഢ്യം ഉളളിലുണ്ടായിരുന്ന വാൾട്ടർ കാർ ഉപേക്ഷിച്ച് നടക്കാൻ തുടങ്ങി. അലബാബയിൽ നിന്നും 32 കിലോമീറ്റർ നടന്ന വാൾട്ടർ പെൽഹാമിലെ തന്റെ ജോലി സ്ഥലത്തെത്തി.
വാൾട്ടർ നടന്നാണ് ഓഫിസിലെത്തിയതെന്ന കാര്യം ആരും ശ്രദ്ധിച്ചില്ല. പക്ഷേ കമ്പനിയുടെ സിഇഒ ലൂക്ക് മാർക്കലിൻ ഇക്കാര്യം മനസ്സിലാക്കി. ഒരു രാത്രി മുഴുവൻ നടന്നാണ് വാൾട്ടർ ജോലിക്കായി ഓഫിസിലെത്തിയതെന്ന് മനസ്സിലാക്കിയ ലൂക്ക് യുവാവിന്റെ പ്രവൃത്തിയിൽ ആകൃഷ്ടനായി സ്വന്തം കാർ യുവാവിന് നൽകിയാണ് സന്തോഷം വങ്കുവച്ചത്.
MOVING MOMENT: Emotional scene plays out as young man who walked 20 miles to his first day at work is gifted company CEO's personal car as thanks for his dedication to the job. //t.co/4cqFiyFxaN pic.twitter.com/I2OOAaHWlO
— ABC News (@ABC) July 18, 2018
വാൾട്ടറിനെയും ലൂക്കിനെയും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. ജീവനക്കാരന് സ്വന്തം കാർ സമ്മാനിച്ച സിഇഒയ്ക്കും ജോലിയോട് ആത്മാർത്ഥ കാട്ടിയ യുവാവിനും കൈയ്യടികളാണ് ലോകത്തിന്റെ പല ഭാഗത്തുനിന്നും ഉയരുന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാങ്ക ട്രംപും സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
Touched by this beautiful act of kindness. As we begin our day, it can inspire us all!
Happy Wednesday! //t.co/le9hO2Vwst— Ivanka Trump (@IvankaTrump) July 18, 2018
കോളേജ് വിദ്യാർത്ഥിയായ വാൾട്ടർ ഒറ്റ രാത്രി കൊണ്ട് 20 മൈലുകളാണ് താണ്ടിയത്. ഫെയ്സ്ബുക്കിലെ കുറിപ്പിലൂടെയാണ് വാൾട്ടർ കാൽനടയായി ഓഫിസിലെത്തിയ വിവരം സിഇഒ മാർക്ലിൻ മനസ്സിലാക്കിയത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook