scorecardresearch

50-ാം വിവാഹവാര്‍ഷികത്തില്‍ പങ്കാളിക്ക് 80 ഏക്കറില്‍ പൂന്തോട്ടമൊരുക്കി കര്‍ഷകന്‍; വീഡിയോ

80 ഏക്കറില്‍ 12 ലക്ഷത്തോളം സൂര്യകാന്തി പൂക്കളാണ് ലീ വില്‍സണ്‍ കൃഷി ചെയ്തത്

80 ഏക്കറില്‍ 12 ലക്ഷത്തോളം സൂര്യകാന്തി പൂക്കളാണ് ലീ വില്‍സണ്‍ കൃഷി ചെയ്തത്

author-image
Trends Desk
New Update
Viral Video | America | News

Photo: Screengrab

വിശേഷ ദിവസങ്ങളില്‍ പൂക്കള്‍ സമ്മാനമായി നല്‍കുന്നത് സാധാരണമാണ്. എന്നാല്‍ ഒരു പൂന്തോട്ടം തന്നെ നല്‍കുന്നവരെക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ. അമേരിക്കയിലെ കര്‍ഷകനായ ലീ വില്‍സണാണ് തന്റെ ഭാര്യക്ക് പൂക്കോളോടുള്ള ഇഷ്ടം മനസിലാക്കി 50-ാം വിവാഹവാര്‍ഷിക ദിനത്തില്‍ വ്യത്യസ്തമായൊരു സര്‍പ്രൈസ് ഒരുക്കിയത്.

Advertisment

80 ഏക്കറില്‍ 12 ലക്ഷത്തോളം സൂര്യകാന്തി പൂക്കളാണ് ലീ വില്‍സണ്‍ കൃഷി ചെയ്തത്. തന്റെ ഭാര്യയായ റെനി അറിയാതെ മകന്റെ സഹായത്തോടെയായിരുന്നു കഴിഞ്ഞ മേയില്‍ ലീ കൃഷി ആരംഭിച്ചത്. പൂക്കളെല്ലാം പൂത്ത ദിവസമാണ് റെനിയെ ലീ പൂന്തോട്ടത്തിലേക്ക് ക്ഷണിച്ചത്.

കന്‍സാസിലുള്ള ലീയുടെ പൂന്തോട്ടത്തിലേക്ക് നിരവധി പേരാണ് ഇപ്പോള്‍ എത്തുന്നത്. ഞായറാഴ്ച അന്താരാഷ്ട്ര മാധ്യമമായ ബിബിസി ലീയുടെ പൂന്തോട്ടത്തെക്കുറിച്ചുള്ള വീഡിയോ റിപ്പോര്‍ട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

"എത്ര മനോഹരമായ കാഴ്ച. പ്രകൃതി എത്ര സുന്ദരമാണ്. അതിശയിപ്പിക്കുന്നു. ദമ്പതികളും മനോഹരം," വീഡിയോയ്ക്ക് താഴെ ഒരാള്‍ കമന്റ് ചെയ്തു.

Advertisment
Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: