കഴിഞ്ഞ ഏതാനും ദിവസമായി സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം യുഎസ് തിരഞ്ഞെടുപ്പ് ഫലമാണ്. വോട്ടെണ്ണൽ തുടങ്ങി മൂന്നാം ദിവസമാണ് വിജയിയെ കുറിച്ച് ഒരു രൂപരേഖ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ പരസ്‌പരം ട്രോളാൻ മലയാളികൾക്ക് സമയം ലഭിച്ചു.

Read Also: തുല്യനീതിയിൽ അവൾ വിശ്വസിക്കുന്നു, എല്ലാ സംശയങ്ങൾക്കും ഉത്തരം തേടിയിരുന്നു; കമലയെ കുറിച്ച് അമ്മാവൻ

ടെസ്റ്റ് ക്രിക്കറ്റിനേക്കാൾ മെല്ലെപ്പോക്കാണല്ലോ ഈ യുഎസ് തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് എന്ന ട്രോളായിരുന്നു മിക്ക ഇടങ്ങളിലും. ഇതിലും കൂടുതൽ പേർ വോട്ട് ചെയ്യുന്ന ഇന്ത്യയിൽ 12 മണിക്കൂർ കൊണ്ട് തിരഞ്ഞെടുപ്പ് ഫലം അറിയാമെന്നും അമേരിക്ക ഇന്ത്യയെ കണ്ടുപഠിക്കണമെന്നുമായി ട്രോളൻമാർ.

വോട്ടെണ്ണൽ ഫലം വെെകിയത് മാത്രമല്ല ട്രോളുകളിൽ മൊത്തം നിറഞ്ഞത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. മോദിയുടെ ഫ്രണ്ട് തോറ്റല്ലോ എന്നു പറഞ്ഞാണ് പലരും ട്രോളിയത്. ട്രംപിന് വേണ്ടി മോദി വാട്ട് ചോദിക്കുന്ന വീഡിയോയും ഇതോടൊപ്പം വെെറലായി. ‘വീണ്ടും ട്രംപ് സർക്കാർ’ എന്നു മോദി പറയുന്ന വീഡിയോ കൂടി പുറത്തുവന്നതോടെ ട്രോളൻമാർ വെറുതെയിരുന്നില്ല.

 

Image may contain: 7 people, meme, text that says 'ട്രംപ് ബൈഡൻ ട്രംപ് ഒരുപാട് നാളായിട്ട് നമ്മടെ രാജ്യത്തിന് വേണ്ടി കഷ്ടപ്പെടുവല്ലേ..ഇനി കുറച്ചു നാൾ റെസ്റ്റ് എടുക്ക്..! മോദി ട്രോൾ റിപ്പബ്ലിക് അതേ... ഇനി ബ്രെണ്ട് ബൈഡൻ വൈറ്റ് ഹൗസ് ഭരിക്കട്ടെ.. താൻ പോയി തൻ്റെ ഹൗസ് ഭരിച്ചോ.. എന്തിനാ മിസ്‌റ്റർ നിന്ന് സമയം കളയുന്നെ... ഇപ്പോ പോയാ സമയത്തിന് വീട്ടിൽ എത്താം..എനിക്കും ബ്രണ്ടിനും ഇവിടെ ടുറൊക്കെ പ്ലാൻ ചെയ്യാനുണ്ട്'

 

Image may contain: 4 people, text

ബെെഡനെ മോദി ട്വിറ്ററിൽ ഫോളോ ചെയ്‌തു തുടങ്ങിയതിന്റെ സ്‌ക്രീൻഷോട്ടും ബെെഡനെ അനുമോദിച്ച് മോദി ട്വീറ്റ് ചെയ്‌തതും പുറത്തുവന്നതോടെ ട്രോളുകൾ കുന്നുകൂടാൻ തുടങ്ങി.

Image may contain: 11 people, text that says '*മോദി അമിത് ജി ച്ചേ..ആകെ നാണക്കേടായി.. ആ ട്രമ്പിന് വേണ്ടി വോട്ട് ചോദിച്ചത് കൊണ്ട് ഇനി അമേരിക്കയിലേക്ക് ആ ബൈഡൻ കയറ്റും എന്നു തോന്നുന്നില്ല.. ഒരു ഐഡിയ ഉണ്ട് ഇത്തിരി നാറിയ പണിയാ TR TROLL REPUBLIC അതല്ലേ അറിയാവു നീ പറ.. കൊറച്ച്അ അച്ചപ്പവും കുഴലപ്പവും പൊതിഞ്ഞു എടുത്തു ആ കമല ഹാരിസിനെ പോയി കണ്ടാലോ അവർ ഇന്ത്യക്കാരി ആയത് കൊണ്ട് അച്ചപ്പം കൊടുക്കാൻ വന്ന കൊച്ചപ്പൻ ആണെന്ന് പറയാം.. അങ്ങിനെ പോകാല്ലേ..'

Image may contain: 6 people, meme, text that says 'മോദിജി# ട്രമ്പ് # ഹലോ മൈ പ്രണ്ടല്ലേ..? പ്രണ്ടല്ലേ. അതേ.. ഇന്ത്യയിലേക്ക് വരുന്നോ നല്ലൊരു ഓഫറുണ്ട്.. എന്ത് ഓഫർ..?? ഓഫർ..? TR TROLL REPUBLIC ഇന്ത്യാ പ്രണ്ടിനെ മിസോറം ഗവർണ്ണറാക്കാം.. ശ്ശെടാ..'

ഇന്ത്യയിലും കേരളത്തിലും യുഎസ് തിരഞ്ഞെടുപ്പിന്റെ അലയൊലികൾ കേൾക്കാമായിരുന്നു. സോഷ്യൽ മീഡിയയിൽ മുഴുവൻ സമയവും വലിയ ചർച്ചകളാണ് യുഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്നിരുന്നത്.

 

 

റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത വാർത്തയും ട്രംപ് തോൽക്കാൻ പോകുന്ന വാർത്തയും ചേർത്തുവച്ചായിരുന്നു മറ്റ് ചില ട്രോളുകൾ. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ ട്രംപ് തോൽക്കുന്നു, റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി അറസ്റ്റിലുമായി! ‘റിപ്പബ്ലിക്കൻമാർക്ക് ഇപ്പോ കഷ്‌ടകാലമാണല്ലോ’ എന്ന് പലരും സോഷ്യൽ മീഡിയയിൽ ട്രോളി.

നിയുക്ത പ്രസിഡന്റ് ജോ ബെെഡനെ പിന്തുണച്ച് നിരവധി മലയാളികൾ രംഗത്തെത്തിയിരുന്നു. ബെെഡന്റെ പഴയ വീഡിയോകൾ പങ്കുവച്ചാണ് പലരും പിന്തുണ പ്രഖ്യാപിച്ചത്.

എന്തായാലും യുഎസ് തിരഞ്ഞെടുപ്പ് ട്രോളൻമാർക്ക് ഒരു ചാകരയായിരുന്നു. അതിപ്പോഴും തീർന്നിട്ടില്ല. വരും ദിവസങ്ങളിലും ഇത്തരത്തിൽ ഒരുപാട് ട്രോളുകൾ കാണാൻ സാധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook