ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്യുന്നുവെന്ന് അറിഞ്ഞത് മുതൽ സമൂഹ മാധ്യമങ്ങൾ അത് ആഘോഷമാക്കാൻ തുടങ്ങിയിരുന്നു. കാര്യം യോഗി ആദിത്യനാഥിന്റെ തീവ്ര ഹിന്ദുത്വ നിലപാടൊന്നുമല്ല, പക്ഷേ യോഗിയുടെ മുഖച്‌ഛായയാണ്. നിരവധി പേരുമായി യോഗി ആദിത്യനാഥിനുളള മുഖ സാമ്യമാണ് ഇപ്പോൾ ചർച്ചാ വിഷയം.

വിൻ ഡീസലിന്റെ സ്ഥാനത്ത് യോഗിയുടെ മുഖം.

യോഗിക്ക് ഹോളിവുഡ് നടൻ വിൻ ഡീസലുമായുളള സാമ്യമാണ് ആദ്യം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത്. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് താരം വിൻ ഡീസലിന്റെ മൊട്ടത്തലയും ക്ലീൻ ഷേവുമാണ് യോഗി ആദിത്യനാഥുമായി സാമ്യമുണ്ടെന്ന് കണ്ടെത്താനുണ്ടാായ പ്രധാന കാരണം. ട്വിറ്ററിൽ പ്രമുഖരടക്കം ഇക്കാരണം പറഞ്ഞ് യുപിയുടെ പുതിയ മുഖ്യമന്ത്രിയുടെ സ്ഥാനാരോഹണം ആഘോഷമാക്കിയിരുന്നു.

എന്നാൽ മലയാള സിനിമയിലെ പലരുമായും യോഗിക്ക് സാമ്യമുണ്ടെന്നാണ് ട്രോളന്മാരുടെ പുതിയ കണ്ടെത്തൽ. യോഗിയുടെ ഓരോ രൂപത്തിലും പലരുടെ മുഖ സാമ്യമാണ് അതിന് ഉദാഹരിച്ചിരിക്കുന്നത്. ശ്രീനിവാസൻ, രൂപേഷ് പീതാംബരൻ, ഇളയരാജ, നെടുമുടി വേണു എന്നിവരുടെ പല സിനിമകളിലെ രംഗവും യോഗിയും തമ്മിൽ സാമ്യമുണ്ടത്രേ.

ഏതായാലും പല രൂപത്തിലും കാണുന്ന യോഗിയെ കുമ്പിടിയെന്ന് ട്രോളന്മാർ വിശേഷിപ്പിക്കുമ്പോഴും യുപി മുഖ്യമന്ത്രി തന്രെ നിലപാടുകളിലുറച്ച് മോദിയുടെ വഴിയെ നീങ്ങുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ