scorecardresearch

'കടലാമയ്ക്കൊപ്പം'; ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ ട്രോൾ മഴ

'കേരളത്തിൽ എയിംസ് വരും മറ്റേ മോനേ' എന്ന സുരേഷ് ഗോപിയുടെ അധിക്ഷേപ പരാമർശത്തിനു മറുപടിയായി 'എയിംസ് എവിടെ മറ്റേ മോനെ' എന്നും നിരവധി ട്രോളുകളുണ്ട്

'കേരളത്തിൽ എയിംസ് വരും മറ്റേ മോനേ' എന്ന സുരേഷ് ഗോപിയുടെ അധിക്ഷേപ പരാമർശത്തിനു മറുപടിയായി 'എയിംസ് എവിടെ മറ്റേ മോനെ' എന്നും നിരവധി ട്രോളുകളുണ്ട്

author-image
Trends Desk
New Update
Budget Trolls

ചിത്രം: ഫേസ്ബക്ക്

കേരളം ഏറെക്കാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികൾ, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് തുടങ്ങിയവയെല്ലാം പൂർണ്ണമായും തഴഞ്ഞുകൊണ്ടുള്ള ബജറ്റായിരുന്നു കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ചത്. ധാതു ഇടനാഴി, കടലാമ സംരക്ഷണം, കശുവണ്ടി നാളികേര സംരക്ഷണം എന്നിവ മാത്രമാണ് കേരളത്തിന് ബജറ്റിൽ ഉണ്ടായിരുന്നത്.

Advertisment

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പോലും കേരളത്തോടുള്ള കടുത്ത അവഗണന സോഷ്യൽ മീഡിയയിൽ അടക്കം വ്യാപക വിമർശനം ഏറ്റുവാങ്ങുകയാണ്. ബജറ്റിനെ ന്യായീകരിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറടക്കമുള്ളവർക്ക് ട്രോൾ മഴയാണ്. 'കേരളത്തിൽ എയിംസ് വരും മറ്റേ മോനേ' എന്ന് അധിക്ഷേപ പരാമർശം നടത്തിയ സുരേഷ് ഗോപിക്കും ട്രോൾ പൂരമാണ്. 'എയിംസ് എവിടെ മറ്റേ മോനെ' എന്ന വാചകത്തോടെയുള്ള ട്രോളുകൾ വൈറലാണ്.

Also Read: ബജറ്റിൽ കേരളത്തിന് നിരാശ; അതിവേഗ റെയിൽ ഇടനാഴി ഇല്ല

'കേരളത്തിന് ആമ മുട്ട, കടലാമയ്ക്കൊപ്പം' എന്നെല്ലാം ട്രോളിക്കൊണ്ട് നിരവധി രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ആമയുടെ എഐ നിർമിത വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ചാണ് പരിഹാസം. നിർമല സീതാരാമനും സുരേഷ് ഗോപിയും തമ്മിലുള്ള ഫോൺ സംഭാഷണത്തിലെ ആശയക്കുഴപ്പമാണ് കടലാമ സംരക്ഷണ കേന്ദ്രം ലഭിക്കാൻ കാരണമെന്നും ട്രോളുകളുണ്ട്. 

അതേസമയം, കേരളത്തിൽ പ്രധാന ആവശ്യങ്ങൾ തടഞ്ഞ് ധാതു ഇടനാഴി കൊണ്ടുവരാനുള്ള തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. കേരളത്തിന്റെ ധാതുസമ്പത്ത് കൈക്കലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണിതെന്നും അത്യന്തം അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം സ്വകാര്യ കുത്തകകൾക്ക് ഖനനത്തിന് വഴിയൊരുക്കുന്ന നയമാണെന്നും പരിസ്ഥിതി മന്ത്രാലയത്തിന്റെ കർശന വ്യവസ്ഥകൾ പോലും റദ്ദാക്കിക്കൊണ്ട് പാരിസ്ഥിതികാനുമതി നൽകുന്നത് വേഗത്തിലാക്കി സ്വകാര്യ മേഖലയെ സഹായിക്കാനാണ് കേന്ദ്ര നീക്കമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

Read More: ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ടെന്ന് ധനമന്ത്രി മറന്നു; കേന്ദ്ര ബജറ്റിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

Trolls Union Budget Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: