കടലിനടിയിലുണ്ടായ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് പസഫിക് ദ്വീപ് രാജ്യമായ ടോംഗയിൽ സുനാമി തിരകളടിച്ചു. ശനിയാഴ്ചയാണ് ഹംഗ ടോംഗ-ഹംഗ ഹാപായി എന്ന അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. അതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഭീമൻ അഗ്നിപർവ്വത സ്ഫോടനത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങളും കൂറ്റൻ തിരമാലകൾ ടോംഗയിലെ തീരപ്രദേശങ്ങളിൽ ആഞ്ഞടിക്കുന്നതുമൊക്കെയാണ് വീഡിയോയിലൂടെ കാണാം.
അഗ്നിപർവതത്തിൽനിന്നുള്ള പുകയും ചാരവും വാതകവും അഞ്ചുകിലോമീറ്റർ ദൂരത്തിലും 20 കിലോമീറ്റർ ഉയരത്തിലും വരെയെത്തിയെന്ന് ടോംഗ ജിയോളജിക്കൽ സർവീസസ് അറിയിച്ചു. സ്ഫോടനത്തെ തുടർന്നുണ്ടായ പുകപടലങ്ങളാൽ അന്തരീക്ഷം കറുത്തതുമെല്ലാം വീഡിയോയിൽ കാണാം.
ടോംഗ പുറമെ ഫിജി, സമോവ, വനുവാതു, ഓസ്ട്രേലിയയുടെ കിഴക്കൻ തീരങ്ങൾ, താസ്മാനിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലും യു.എസിന്റെ ഏതാനുംഭാഗങ്ങളിലും സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു.
Also Read: തീപ്പെട്ടിക്കൂടില്‍ ഒതുക്കാം ഈ 5.5 മീറ്റര്‍ സാരി; നെയ്ത്തുകാരനെ പുകഴ്ത്തി സോഷ്യല്‍ മീഡിയ