scorecardresearch

യുദ്ധഭൂമിയില്‍ രണ്ടായവര്‍ വീണ്ടും ഒന്നിച്ചു, ഹൃദ്യം ഈ കാഴ്ച; വീഡിയോ

യുക്രൈനിലെ റഷ്യയുടെ ഷെല്ലാക്രമണത്തില്‍ പലര്‍ക്കും പ്രിയപ്പെട്ട വളര്‍ത്തു മൃഗങ്ങളെ നഷ്ടമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

യുദ്ധഭൂമിയില്‍ രണ്ടായവര്‍ വീണ്ടും ഒന്നിച്ചു, ഹൃദ്യം ഈ കാഴ്ച; വീഡിയോ

യുക്രൈനിലെ റഷ്യയുടെ ഷെല്ലാക്രമണത്തില്‍ പലര്‍ക്കും വളര്‍ത്തു മൃഗങ്ങളെ നഷ്ടമായിട്ടുണ്ട്. ഇത്തരത്തില്‍ ഉടമകളെ നഷ്ടമായ മൃഗങ്ങളെ കണ്ടെത്താനും ചിലര്‍ യുദ്ധഭൂമിയിലിറങ്ങിയിരുന്നു. അങ്ങനെ നഷ്ടമായ സ്വന്തം നായക്കുട്ടിയെ ഒരു മാസത്തിന് ശേഷം തിരികെ ലഭിച്ചിരിക്കുകയാണ് യുക്രൈനിയന്‍ വനിതയ്ക്ക്. ഇരുവരും ഒരുമിക്കുന്ന വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നത്.

കെ 9 ഗ്ലോബല്‍ റെസ്ക്യു ടീമാണ് ഒരു ഗ്രാമത്തില്‍ നിന്ന് നായയെ കണ്ടെത്തിയത്. റസ്ക്യു ടീം പ്രദേശത്ത് കുടുങ്ങിയ ആളുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്തപ്പോഴായിരുന്നു യുക്രൈനിയന്‍ വനിത നായയെ കാണാതായ കാര്യം വെളിപ്പെടുത്തിയത്. റെസ്ക്യു ടീമിന്റെ വാഹനത്തില്‍ തന്റെ നായയെ കണ്ടപ്പോള്‍ സ്ത്രീ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.

കെ 9 ഗ്ലോബല്‍ റസ്ക്യു ടീമാണ് വീഡിയോ പങ്കുവച്ചതും. തന്റെ ഉടമയെ കണ്ടതോടെ വാഹനത്തില്‍ നിന്ന് നായ ചാടിയിറങ്ങുന്നതായി വീഡിയോയില്‍ കാണാം. പിന്നീട് രണ്ട് പേരും തമ്മിലുള്ള സ്നേഹ പ്രകടനങ്ങളാണ് ദൃശ്യങ്ങളിലുള്ളത്. റെസ്ക്യു ടീമിനെ ആലിംഗനം ചെയ്ത് നന്ദി പറയാനും അവര്‍ മറന്നില്ല. നന്ദി പറച്ചിലിനിടെ സ്ത്രീ വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു.

ഇത്തരം സന്ദര്‍ഭങ്ങളിലൂടെ കടന്നു പോയ പലരും വീഡിയോയ്ക്ക് താഴ തങ്ങളുടെ അനുഭവം പങ്കുവച്ചിട്ടുമുണ്ട്. “എന്ത് മനോഹരമായ കഥയാണിത്. ഇത് കണ്ടപ്പോള്‍ കണ്ണു നിറഞ്ഞു പോയി. നായയെ ഉടമയുടെ കൈകളിലെത്തിച്ചവരാണ് ശരിക്കുമുള്ള ഹീറോകള്‍, ഒരു സംശയവുമില്ല,” ഒരാള്‍ വീഡിയോയ്ക്ക് താഴെ കുറിച്ചു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Ukrainian woman reunites with her with pet dog video