scorecardresearch

സംഗീതം പ്രതീക്ഷയാകുമ്പോള്‍; ബോംബ് ഷെല്‍ട്ടറില്‍ വയലിന്‍ വായിക്കുന്ന പെണ്‍കുട്ടി; വീഡിയോ

യുദ്ധം അവസാനിക്കുമ്പോള്‍ നിങ്ങളുടെ വീരത്വത്തിന്റേയും ധീരതയുടേയും അടയാളമായി ഇതും നിലകൊള്ളുമെന്നാണ് ഒരാള്‍ ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്

യുക്രൈനിലെ റഷ്യന്‍ അധിനിവേശം പത്താം ദിനവും പിന്നിട്ട് രൂക്ഷമായി മുന്നോട്ട് പോകുമ്പോള്‍ ജനം ബേസ്മെന്റുകളിലും പാലങ്ങളുടെ അടിയിലുമൊക്കെയാണ് അഭയം തേടിയിരിക്കുന്നത്. ബോംബ് ഷെല്‍ട്ടറില്‍ യുക്രൈനിയന്‍ പെണ്‍കുട്ടി വയലിന്‍ വായിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ സ്വീകാര്യത നേടി പ്രചരിക്കുന്നത്.

“നീഷ് യാക്ക മിസ്യാച്ചന.”. (എന്തൊരു നിലാവുള്ള രാത്രി..) എന്ന യുക്രൈനിയന്‍ ഗാനമാണ് പെണ്‍കുട്ടി വയലിന്‍ ഉപയോഗിച്ച് പാടിയത്. പത്തൊൻപതാം നൂറ്റാണ്ടിലെ ഈ നാടോടി ഗാനം രചിച്ചത് മൈക്കോള ലൈസെങ്കോ ആണ്. മൈഖൈലോ സ്റ്റാരിറ്റ്‌സ്‌കിയുടെ ഒരു കവിതയിലെ വരികളും ഈ ഗാനത്തിൽ ഉൾപ്പെടുന്നു. യുക്രൈനിന്റെ വിദേശകാര്യ മന്ത്രാലയമാണ് വീഡിയോ പങ്കുവച്ചത്.

“ബോംബ് ഷെൽട്ടറുകളിലേക്ക് അവർ ആകാശത്ത് നിന്ന് ബോംബെറിയുമ്പോൾ നമ്മൾ എന്താണ് ചെയ്യുന്നത്,” വിദേശകാര്യ മന്ത്രാലയം ഉപദേഷ്ടാവ് ലിയുബോവ് സിബുൾസ്ക വീഡിയോ പങ്കുവച്ചുകൊണ്ട് ട്വിറ്ററില്‍ എഴുതി. യുദ്ധം അവസാനിക്കുമ്പോള്‍ വിവാഹത്തിന്റെ ചിത്രങ്ങളോടൊപ്പം, നിങ്ങളുടെ വീരത്വത്തിന്റേയും ധീരതയുടേയും അടയാളമായി ഇതും നിലകൊള്ളുമെന്നാണ് മറ്റൊരാള്‍ ട്വിറ്ററില്‍ എഴുതിയത്.

പെൺകുട്ടി വയലിനിസ്റ്റും അധ്യാപികയുമായ വെരാ ലിറ്റോവ്ചെങ്കോ ആണെന്ന് ഗാർഡിയൻ ന്യൂസ് കണ്ടെത്തിയിട്ടുണ്ട്. യുദ്ധം 13-ാം ദിവസത്തിലേക്ക് കടന്നപ്പോൾ, റഷ്യൻ സൈന്യം തെക്കൻ യുക്രൈനിലേക്ക് കാര്യമായ മുന്നേറ്റം നടത്തിയെന്നും തലസ്ഥാനമായ കീവ് പ്രതിരോധിക്കാനുള്ള ശ്രമം യുക്രൈന്‍ സൈന്യം ശക്തിപ്പെടുത്തിയെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Also Read: കൈയിലൊരു കത്തും ഫോൺ നമ്പറുമായി ഒറ്റയ്ക്ക് യുക്രൈൻ അതിർത്തി കടന്ന് പതിനൊന്നുകാരൻ; ധീരനെന്ന് സോഷ്യൽമീഡിയ

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Ukrainian girl plays the violin in a bomb shelter viral video

Best of Express