/indian-express-malayalam/media/media_files/uploads/2023/06/Ukrainian-army-personnel-recreated-Naatu-Naatu-video.jpg)
Naatu-Naatu-video,Ukrainian-army
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു' ഗാനത്തിന് ചുവട് വെയക്കുന്ന യുക്രൈനിലെ സൈനികരുടെ വീഡിയോ വൈറലാകുകയാണ്. എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറിന്റെ ഭാഗമായ ഗാനം ഈ വര്‍ഷത്തെ മികച്ച ഗാന വിഭാഗത്തില്‍ ഓസ്‌കാര്‍ നേടിയിരുന്നു.
മൈക്കോളൈവില്‍ നിന്നുള്ള ഉക്രെയ്ന്‍ സൈനിക ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ച നൃത്തത്തിന്റെ വീഡിയോ ജെയ്ന്‍ ഫെഡോടോവയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മൈക്കോളൈവിലെ സൈനികര്‍ രാം ചരണിന്റെയും ജൂനിയര്‍ എന്‍ടിആറിന്റെയും ചുവടുകള്‍ പുനഃസൃഷ്ടിച്ചു. ആര്‍ആര്‍ആറിലെ നായകര്‍ ബ്രിട്ടീഷുകാര്‍ക്കെതിരായിട്ടാണ് പ്രകടനം നടത്തിയെങ്കില്‍ യുക്രൈയ്ന്‍ സൈനികരുടെ നൃത്തം റഷ്യന്‍ അധിനിവേശത്തിനെതിരെയാണ്. ആര്‍ആര്‍ആര്‍ ടീമും വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.
Військові з Миколаєва зняли пародію на пісню #NaatuNaatu з 🇮🇳 фільму "RRR", головний саундтрек якого виграв Оскар цього року.
— Jane Fedotova🇺🇦 (@jane_fedotova) May 29, 2023
У оригінальній сцені гол.герої піснею виражають протест проти британського офіцера (колонізатора) за те, що він не пустив їх на зустріч. pic.twitter.com/bVbfwdjfj1
ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് നാട്ടു നാട്ടുവിന് ഓസ്‌കര്‍ ലഭിച്ചത്. ചന്ദ്രബോസിന്റെ വരികള്‍ക്ക് കീരവാണിയാണ് ഈ ഹിറ്റ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. രാഹുല്‍ സിപ്ലിഗഞ്ച്, കാലഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാട്ടു പാടിയിരിക്കുന്നത്. രാം ചരണിന്റെയും ജൂനിയര്‍ എന്‍.ടി.ആറിന്റെയും ചടുലമായ നൃത്തച്ചുവടുകളുടെ അകമ്പടിയോടെയാണ് പാട്ട് ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. പ്രേം രക്ഷിതാണ് കൊറിയോഗ്രഫി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.