ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകരെ ‘പക്ഷി കൂട്ടിലടച്ച’ യു.എ.ഇ പൗരനെ അറസ്റ്റ് ചെയ്തു; തമാശയ്ക്ക് ചെയ്തതെന്ന് വിശദീകരണം

തൊഴിലാളികളെ കൂട്ടിലടച്ചതിന് ശേഷം ഏത് ടീമിനെയാണ് നിങ്ങള്‍ പിന്തുണയ്ക്കുന്നതെന്നും ഇയാള്‍ ചോദിക്കുന്നുണ്ട്

Samsung, Samsung Galaxy S10, Samsung Galaxy S10 Plus, Galaxy S10 launch date, Galaxy S10 specifications, Galaxy S10 Lite specifications, Galaxy S10 Plus launch, Galaxy S10 event, Galaxy S10 price in India, Galaxy S10 variants,സാൻഫ്രാൻസിസ്കോ, Galaxy S10 5G, സാംസങ് ഗാലക്‌സി എസ്10, സാംസങ് ഗാലക്‌സി എസ്10 5ജി, എസ്10 ലൈറ്റ്, ഐഇ മലയാളം

ഇന്ത്യക്കാരായ ഫുട്ബോള്‍ ആരാധകരെ യു.എ.ഇ പൗരന്‍ പക്ഷി കൂട്ടിലടച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറി. എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ യു.എ.ഇയുമായുളള ഇന്ത്യയുടെ മത്സരം നടക്കുന്നതിന് മുമ്പാണ് ഇയാള്‍ ഇന്ത്യന്‍ തൊഴിലാളികളെ കൂട്ടിലടച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെ തുടര്‍ന്ന് തൊഴിലുടമയെ യു.എ.ഇ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. എന്നാല്‍ തങ്ങള്‍ തമാശയ്ക്ക് തയ്യാറാക്കിയ വീഡിയോ ആണ് ഇതെന്നാണ് തൊഴിലുടമ പൊലീസിനോട് വ്യക്തമാക്കിയത്.

എന്നാല്‍ സോഷ്യല്‍മീഡിയയിലൂടെ അക്രമവും വിവേചനവും പ്രചരിപ്പിച്ചതിന് പൊലീസ് കേസെടുത്തു. തൊഴിലാളികളെ കൂട്ടിലടച്ചതിന് ശേഷം ഏത് ടീമിനെയാണ് നിങ്ങള്‍ പിന്തുണയ്ക്കുന്നതെന്നും ഇയാള്‍ ചോദിക്കുന്നുണ്ട്. ഇന്ത്യയെ ആണ് തങ്ങള്‍ പിന്തുണയ്ക്കുന്നതെന്ന് പറഞ്ഞത് കൊണ്ടാണ് ഇവരെ കൂട്ടിലടച്ചത്. കൂട്ടില്‍ കിടക്കുമ്പോഴും ഇന്ത്യയെന്ന് പറഞ്ഞതോടെ തൊഴിലുടമ മാറ്റി പറയാന്‍ നിര്‍ദേശിച്ചു. ഇയാളുടെ കൈയില്‍ വടിയും ഉണ്ടായിരുന്നു.

തുടര്‍ന്ന് യു.എ.ഇയെ ആണ് തങ്ങള്‍ പിന്തുണയ്ക്കുന്നതെന്ന് ഇന്ത്യക്കാര്‍ പറഞ്ഞതോടെയാണ് ഇവരെ മോചിപ്പിച്ചത്. ഇന്ത്യക്കാരുടെ കൂട്ടത്തില്‍ ഒരു പാക്കിസ്ഥാന്‍കാരനും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്ത് യു.എ.ഇ അറ്റോണി ജനറലിന് മുമ്പില്‍ ഹാജരാക്കിയതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ തങ്ങള്‍ തമാശയ്ക്ക് വേണ്ടി തയ്യാറാക്കിയ വീഡിയോ ആണ് ഇതെന്നാണ് അദ്ദേഹം മൊഴി നല്‍കിയത്. ഇതിന് പിന്നാലെ അദ്ദേഹം മറ്റൊരു വീഡിയോയിലൂടെ വിശദീകരണവുമായി രംഗത്തെത്തി.

‘അവര്‍ എന്റെ തൊഴിലാളികളാണ്. 22 വര്‍ഷമായി എനിക്ക് അറിയാവുന്ന ഒരാളും ആ കൂട്ടത്തിലുണ്ട്. ഞങ്ങള്‍ ഒരുമിച്ചാണ് ഈ ഫാമില്‍ ജീവിക്കുന്നത്. ഒരേ പാത്രത്തില്‍ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. ഞാന്‍ അവരെ അടിക്കുകയോ ശരിക്കും കൂട്ടില്‍ അടക്കുകയോ ചെയ്തിട്ടില്ല,’ അദ്ദേഹം വീഡിയോയില്‍ പറയുന്നു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Uae man arrested for locking up indian football fans in cage

Next Story
കേരളത്തിൽ ബംഗാളും ത്രിപുരയും ആവർത്തിക്കില്ല; ആഞ്ഞടിച്ച് ശ്രീകുമാരൻ തമ്പി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express