/indian-express-malayalam/media/media_files/uploads/2023/08/uae-astronut.jpg)
സംഭാഷണത്തിന്റെ ഒരു ക്ലിപ്പ് ആഗസ്ത് 10 ന് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ എക്സിൽ പോസ്റ്റ് ചെയ്തു
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ആറ് മാസത്തെ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ബഹിരാകാശത്ത് നിന്ന് തന്റെ മകനുമായി വീഡിയോ കോൺഫറൻസിംഗ് വഴി സംഭാഷണം നടത്തി.
അവരുടെ സംഭാഷണത്തിന്റെ ഒരു ക്ലിപ്പ് ആഗസ്ത് 10 ന് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ എക്സിൽ പോസ്റ്റ് ചെയ്തു. 42 കാരനായ ബഹിരാകാശ സഞ്ചാരിയുടെ മകൻ ചോദ്യം ചോദിക്കുന്നതിന് മുമ്പ് സ്വയം പരിചയപ്പെടുത്തി. “എന്റെ പേര് അബ്ദുല്ല സുൽത്താൻ അൽ നെയാദി. എന്റെ ചോദ്യം, ഭൂമിയിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്താണ്? അവൻ അച്ഛനോട് ചോദിച്ചു.
"ഭൂമിയിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം നീയാണ്," അവന്റെ പിതാവ് മറുപടി പറഞ്ഞു. ബഹിരാകാശത്തെക്കുറിച്ച് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമാണ് ഉദ്ദേശിച്ചതെങ്കിൽ, അത് മൈക്രോഗ്രാവിറ്റി പരിതസ്ഥിതിയാണ്. ഗുരുത്വാകർഷണത്തിന്റെ അഭാവത്തിൽ എങ്ങനെ എളുപ്പത്തിൽ തലകീഴായി നിൽക്കാമെന്ന് അദ്ദേഹം പിന്നീട് കാണിച്ചു.
“മൈക്രോ ഗ്രാവിറ്റി ഒരു മികച്ച പരിസ്ഥിതിയാണ്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പറക്കുന്നത് പോലെ എല്ലാം ചെയ്യാം. ഞാൻ ഈ അനുഭവം നിങ്ങളുമായി പങ്കിട്ടു. കൂടുതൽ അനുഭവങ്ങൾ ഞാൻ പങ്കുവെക്കും, ”അദ്ദേഹം കൂട്ടിച്ചേർത്തു.
The son of astronaut Sultan AlNeyadi asked him a question about what he likes the most on Earth, during the event "A Call from Space" - Umm Al Quwain edition.#TheLongestArabSpaceMissionpic.twitter.com/TIkDJR4ted
— MBR Space Centre (@MBRSpaceCentre) August 10, 2023
"എ കോൾ ഫ്രം സ്‌പേസ്" - ഉമ്മുൽ ഖുവൈൻ എഡിഷൻ എന്ന പരിപാടിയിലാണ് ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയുടെ മകൻ ഭൂമിയിൽ ഏറ്റവും ഇഷ്ടപ്പെട്ടതെന്താണെന്ന് അദ്ദേഹത്തോട് ചോദിച്ചത്," വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നു.
“കുട്ടി എന്താണ് ഉദ്ദേശിച്ചതെന്ന് അവന്റെ പിതാവിന് മനസ്സിലായി. അതിനാൽ ഭൂമിയെയും ബഹിരാകാശത്തെയും കുറിച്ച് തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങളിൽ അദ്ദേഹം ഉത്തരം നൽകുന്നു,” ഒരു എക്സ് ഉപയോക്താവ് അഭിപ്രായപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us