വാഷിങ്ടണ്‍: യു.എസ് വിസയ്ക്കായി അപേക്ഷിക്കുന്നവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇനിമുതല്‍ പരിശോധിക്കപ്പെട്ടേക്കാം. അമേരിക്കയിലേക്ക് പോകുന്ന വിദേശികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹിസ്റ്ററി പരിശോധിക്കുന്ന കാര്യം യുഎസ് സര്‍ക്കാറിന്റെ പരിഗണനയിലാണ്. ഓഫീസ് ഓഫ് മാനേജുമെന്റ് ആന്‍ഡ് ബഡ്ജറ്റ് (ഒഎംബി) ഇക്കാര്യത്തില്‍ അനുമതി നല്‍കിയാല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ഹിസ്റ്ററിയും പരിശോധിക്കപ്പെടും.
Read More: യുഎസ് റിയാലിറ്റി ഷോയിൽ 7 കോടി രൂപ സമ്മാനമായി നേടി ചെന്നൈ സ്വദേശിയായ ബാലൻ
അവസാന അഞ്ച് വര്‍ഷം ഉപയോഗിച്ച സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹിസ്റ്ററിയാണ് പരിശോധിക്കുക. നിയമവിധേയമായാല്‍ 14.7 മില്യണ്‍ ജനങ്ങളെയാണ് ഇത് ബാധിക്കുക. ഭീകരാക്രമണം തടയുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു തീരുമാനമെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. ദേശീയ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ഇങ്ങനെയൊരു പരിശോധനയ്ക്ക് കളമൊരുങ്ങുന്നത്.
എന്നാല്‍, ഇതിനെതിരെയും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. വിവിധ സംഘടകളും ഈ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്നാണ് വിമര്‍ശനം.
പുതിയ നിര്‍ദേശത്തിന് 2017 മെയ് 23ന് ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്റ് ബജറ്റിന്റെ അംഗീകാരം ലഭിച്ചിരുന്നു. 710,000 കുടിയേറ്റക്കാരെയും 14 മില്യണ്‍ നോണ്‍ ഇമ്മിഗ്രന്റ് വിസാ അപേക്ഷകരെയും ബാധിക്കുന്നതാണ് അമേരിക്കയുടെ പുതിയ നീക്കം.