മദ്യപിച്ച് ശല്യം ചെയ്ത യുവാക്കളെ കൊണ്ട് മാപ്പ് പറയിച്ച് കാല് പിടിപ്പിച്ച എയർഹോസ്റ്റസിന് സോഷ്യൽ മീഡിയയുടെ കയ്യടി. ഇൻഡിഗോ എയർലൈൻസിൽ എയർഹോസ്റ്റസ് ആയി ജോലി ചെയ്യുന്ന യുവതിയാണ് യുവാക്കളെ കൊണ്ട് മാപ്പ് പറയിച്ചത്.

സംഭവം ഇങ്ങനെ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. അപ്പോഴാണ് തിരുപ്പതിയിലേക്ക് പോവുകയായിരുന്ന രണ്ടു യുവാക്കൾ എയർഹോസ്റ്റസിനെ നോട്ടമിട്ടത്. മദ്യലഹരിയിലായിരുന്ന യുവാക്കൾ യുവതിയെ കുറിച്ച് അശ്ലീലഭാഷയിൽ ചില കമന്റുകൾ പാസാക്കി. പ്രകോപിതയായ എയർഹോസ്റ്റസ് ഉടൻ തന്നെ ട്രാഫിക് പൊലീസിനെ സമീപിച്ചു.


വീഡിയോ കടപ്പാട്: ദി ന്യൂസ് മിനുറ്റ്

ഉടനടി പൊലീസെത്തി യുവാക്കളെ പൊക്കി. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി തന്നെ യുവാക്കൾ മാപ്പപേക്ഷയും തുടങ്ങി. യുവാക്കളിൽ ഭരത് എന്നയാൾ മാപ്പ് ചോദിച്ച് തൊഴുത് നിന്നെങ്കിലും അതുപോരെന്നായി എയർഹോസ്റ്റസ്. ഒടുവിൽ കാലുപിടിച്ച് മാപ്പ് പറഞ്ഞതോടെയാണ് കേസെടുക്കാതെ വിടാൻ വഴങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ