scorecardresearch

'സ്ത്രീകളെ അപമാനിക്കുന്നവർക്ക് പാഠമാകട്ടെ'; മദ്യപിച്ച് ശല്യം ചെയ്ത യുവാക്കളെ കൊണ്ട് കാല് പിടിച്ച് മാപ്പ് പറയിച്ച യുവതിക്ക് കയ്യടി; വിഡിയോ

തിരുപ്പതിയിലേക്ക് പോവുകയായിരുന്ന രണ്ടു യുവാക്കളാണ് എയർഹോസ്റ്റസിനെ നോട്ടമിട്ടത്

തിരുപ്പതിയിലേക്ക് പോവുകയായിരുന്ന രണ്ടു യുവാക്കളാണ് എയർഹോസ്റ്റസിനെ നോട്ടമിട്ടത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Airhostess

മദ്യപിച്ച് ശല്യം ചെയ്ത യുവാക്കളെ കൊണ്ട് മാപ്പ് പറയിച്ച് കാല് പിടിപ്പിച്ച എയർഹോസ്റ്റസിന് സോഷ്യൽ മീഡിയയുടെ കയ്യടി. ഇൻഡിഗോ എയർലൈൻസിൽ എയർഹോസ്റ്റസ് ആയി ജോലി ചെയ്യുന്ന യുവതിയാണ് യുവാക്കളെ കൊണ്ട് മാപ്പ് പറയിച്ചത്.

Advertisment

സംഭവം ഇങ്ങനെ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. അപ്പോഴാണ് തിരുപ്പതിയിലേക്ക് പോവുകയായിരുന്ന രണ്ടു യുവാക്കൾ എയർഹോസ്റ്റസിനെ നോട്ടമിട്ടത്. മദ്യലഹരിയിലായിരുന്ന യുവാക്കൾ യുവതിയെ കുറിച്ച് അശ്ലീലഭാഷയിൽ ചില കമന്റുകൾ പാസാക്കി. പ്രകോപിതയായ എയർഹോസ്റ്റസ് ഉടൻ തന്നെ ട്രാഫിക് പൊലീസിനെ സമീപിച്ചു.

വീഡിയോ കടപ്പാട്: ദി ന്യൂസ് മിനുറ്റ്

ഉടനടി പൊലീസെത്തി യുവാക്കളെ പൊക്കി. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി തന്നെ യുവാക്കൾ മാപ്പപേക്ഷയും തുടങ്ങി. യുവാക്കളിൽ ഭരത് എന്നയാൾ മാപ്പ് ചോദിച്ച് തൊഴുത് നിന്നെങ്കിലും അതുപോരെന്നായി എയർഹോസ്റ്റസ്. ഒടുവിൽ കാലുപിടിച്ച് മാപ്പ് പറഞ്ഞതോടെയാണ് കേസെടുക്കാതെ വിടാൻ വഴങ്ങിയത്.

Video Indigo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: