Latest News

രണ്ടു സെന്റിലൊരു കൊട്ടാരം; സോഷ്യൽ മീഡിയയിൽ ഹിറ്റായി മഞ്ജുക്കുട്ടന്റെ വീട്

വീടിന്റെ മുൻവശത്തെ വാതിലാണ് വീടിന്റെ ഹൈലൈറ്റ്. 10 അടി ഉയരത്തിലാണ് വാതിലുളളത്

house, viral viseo, ie malayalam

വളരെ കുറഞ്ഞ സ്ഥലത്തിലും എല്ലാ സൗകര്യങ്ങളോടു കൂടിയ വീട് പണിയാമെന്ന് തെളിയിച്ചിരിക്കുകയാണ് കരുനാഗപ്പളളി സ്വദേശിയായ മഞ്ജുക്കുട്ടൻ. വെറും രണ്ടു സെന്റിലാണ് മഞ്ജുക്കുട്ടൻ രണ്ടുനില വീട് പണിതത്. വസ്തു മുഴുവനും വീട് വരത്തക്ക രീതിയിലാണ് നിർമ്മാണം. മഞ്ജുക്കുട്ടന്റെ രണ്ടു സെന്റിലെ കൊട്ടാരം സോഷ്യൽ മീഡിയയിൽ വൈറലാണ്.

വീടിന്റെ മുൻവശത്തെ വാതിലാണ് വീടിന്റെ ഹൈലൈറ്റ്. 10 അടി ഉയരത്തിലാണ് വാതിലുളളത്. വിസിറ്റിങ് റൂം, മൂന്നു ബെഡ്റൂം, രണ്ടു ബാത്റൂം, അടുക്കള, വർക്ക് ഏരിയ, ബാൽക്കണി തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടെയുമാണ് വീട് പണിതിരിക്കുന്നത്.

ഒരു രൂപ പോലും ഇല്ലാതെയാണ് പണി തുടങ്ങിയത്. കൂട്ടുകാരുടെ സഹായത്തോടെയാണ് വീടെന്ന സ്വപ്നം യാഥാർത്ഥ്യമായതെന്ന് മഞ്ജുക്കുട്ടൻ വെറൈറ്റി മീഡിയയോട് പറഞ്ഞു. 8 മാസം കൊണ്ടാണ് വീട് പണി പൂർത്തിയായത്. ഒന്നു പ്ലാൻ ചെയ്താൽ ചെറിയ വസ്തുവിൽ കൊട്ടാരം പണിയാമെന്ന് മഞ്ജുക്കുട്ടൻ പറയുന്നു.

Read More: കുഞ്ഞിനെ നോക്കാൻ അച്ഛനെ ഏൽപിച്ചതാ, എന്നാൽ സംഭവിച്ചത്; വൈറലായി വീഡിയോ

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Two cent house manjukuttan social media hit

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express