ബ്രൂക്ക് ബോണ്ട് റെഡ് ലേബല്‍ ചായപ്പൊടി ഒഴിവാക്കാന്‍ ആഹ്വാനവുമായുള്ള സംഘപരിവാര്‍ അനുകൂലികളുടെ ട്വിറ്റര്‍ ക്യാംപയിന്‍. റെഡ് ലേബലിന്റെ പരസ്യം ഹിന്ദു വിരുദ്ധമാണെന്നാണ് ആരോപണം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റു പോകുന്ന ചായപ്പൊടി ബ്രാന്റുകളിലൊന്നാണ് റെഡ് ലേബല്‍. നേരത്തെ തന്നെ മതസൗഹാര്‍ദ പരസ്യങ്ങളിലൂടെ റെഡ് ലേബല്‍ ശ്രദ്ധ നേടിയിരുന്നു.
ഗണേഷ് ചതുര്‍ത്ഥിയ്ക്ക് ഗണപതിയുടെ പ്രതിമ വാങ്ങാനായി ഹിന്ദു യുവാവ് എത്തുന്നതാണ് പുതിയ പരസ്യം. എന്നാല്‍ പ്രതിമ ഉണ്ടാക്കുന്നത് മുസ്ലീമാണെന്ന് അറിയുന്നതോടെ അയാള്‍ തിരിച്ചു പോകുന്നു. എന്നാല്‍ അദ്ദേഹത്തെ തടഞ്ഞ ഇസ്ലാം മത വിശ്വാസിയായ വൃദ്ധന്‍ മതസൗഹാര്‍ദ്ദത്തെ കുറിച്ച് സംസാരിക്കുന്നതാണ് പരസ്യം.
എന്നാല്‍ പരസ്യം ഹിന്ദു മത വിശ്വാസികളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് സംഘപരിവാര്‍ അനുകൂലികളും മറ്റും പറയുന്നത്. അതേസമയം, ഹിന്ദുക്കളോട് എങ്ങനെയാണ് മുസ്ലീങ്ങളോട് ഒരുമിച്ച് ജീവിക്കേണ്ടതെന്ന് യൂണിലിവര്‍ പറഞ്ഞ് തരണ്ടെന്ന് ചിലര്‍ പറയുന്നു. പരസ്യത്തിനെതിരെ ബോയ്‌ക്കോട്ട് റെഡ് ലേബല്‍ ഹാഷ്ടാഗ് ക്യാംപയിന്‍ ട്വിറ്ററില്‍ ട്രെന്റാവുകയാണ്.