scorecardresearch

ഇലക്ട്രിക് സ്കൂട്ടറിന് പൊലൂഷന്‍ സര്‍ഫിക്കറ്റില്ലാത്തതിന് പെറ്റി; ഏമാന്മാര്‍ ഏത് കാലത്തെന്ന് നെറ്റിസണ്‍സ്

മലപ്പുറത്ത് നടന്ന സംഭവത്തിന്റെ വാര്‍ത്ത മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവച്ചതോടെ ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു

ഇലക്ട്രിക് സ്കൂട്ടറിന് പൊലൂഷന്‍ സര്‍ഫിക്കറ്റില്ലാത്തതിന് പെറ്റി; ഏമാന്മാര്‍ ഏത് കാലത്തെന്ന് നെറ്റിസണ്‍സ്

കേരളത്തിലെ പൊലീസുകാര്‍ മുന്നോട്ടാണോ പിന്നോട്ടാണോ. ശെരിക്കും പറഞ്ഞാല്‍ കുറച്ച് പേരെങ്കിലും പിന്നോട്ടാണ്. നിമിഷങ്ങള്‍ക്കും മണിക്കൂറുകള്‍ക്കുമല്ല, വര്‍ഷങ്ങള്‍ക്ക് പിന്നോട്ടാണ്.

ഒരു വണ്ടി പിടിച്ചാല്‍ പൊലീസ് ആദ്യം ചോദിക്കുന്നത് ബുക്കും പേപ്പറുമാണ്. എന്നാല്‍ ഇപ്പോ ഏത് വണ്ടിക്കാണ് ബുക്കും പേപ്പറുമുള്ളത്. കാര്‍ഡിലായിട്ട് തന്നെ വര്‍ഷങ്ങളായി, ഇപ്പോ എല്ലാം ഡിജിറ്റലുമാണ്.

പക്ഷെ ഇതൊന്നുമറിയാതെ ജീവിക്കുന്ന പൊലീസുകാരും നമ്മുടെ നാട്ടിലുണ്ട്. നമ്മുടെ നാട്ടിലെന്ന് പറയുമ്പോള്‍ അങ്ങ് മലപ്പുറം നീലഞ്ചേരിയില്‍.

പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത ഇലക്ട്രിക് സ്കൂട്ടറിന് പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കത്തതിനാല്‍ ഫൈനടച്ചിരിക്കുകയാണ് പൊലീസ്. സെപ്തംബര്‍ ആറാം തീയതിയാണ് സംഭവം. 250 രൂപയാണ് ഫൈന്‍. ഫൈസല്‍ കെ പി എന്ന വ്യക്തിക്കാണ് പൊലീസ് ഫൈന്‍ അടയ്ക്കാനുള്ള നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര ഈ വാര്‍ത്ത ട്വിറ്ററില്‍ പങ്കുവച്ചതോടെ വിഷയം ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു.

ഇതുപോലെ രസകരമായ അനുഭവങ്ങള്‍ പലരും ട്വീറ്റിന് താഴെ രേഖപ്പെടുത്തിയിട്ടുണ്ട്. മോട്ടോര്‍സൈക്കിളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാല്‍ ഫൈന്‍ ലഭിച്ച കാര്യം ഒരാള്‍ ഓര്‍ത്തെടുത്തു. സാങ്കേതിക വിഷയങ്ങള്‍ പരിഹരിക്കാം, പക്ഷെ ഭരണാധികാരികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകില്ല, മറ്റൊരാള്‍ കുറിച്ചു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Twitter users laughs at kerala polices pollution fine on electric scooter