ചെന്നൈ : തമിഴ്നാട് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വിറ്ററിലും ശക്തമായ പ്രതിഷേധം. #GoBackModi എന്ന ഹാഷ്ടാഗില്‍ നരേന്ദ്ര മോദിക്കെതിരേ നടക്കുന്ന ട്വിറ്റര്‍ ക്യാംപെയ്ൻ കഴിഞ്ഞ ഏഴ് മണിക്കൂറോളമായി ഗ്ലോബലി ട്രെന്‍ഡിങ്ങാണ്. നാല്‍പത്തിനായിരത്തില്‍  പരം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില്‍ വന്നിരിക്കുന്നത്.

കാവേരി നദി ജലവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ ശക്തമായിരിക്കെ തമിഴ്‌നാട്‌ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന് വിവിധ തമിഴ് സംഘടനകള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.  പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി റോഡ്‌ മാര്‍ഗം ഉപേക്ഷിച്ച് ഹേലികോപ്റ്റര്‍ മാര്‍ഗമാണ് സഞ്ചരിച്ചത്. നേരത്തെ അറിയിച്ചത് പോലെ ചെന്നൈ ഐഐടി സന്ദര്‍ശിച്ച പ്രധാനമന്ത്രിക്ക് തൊട്ടടുത്തുള്ള കാന്‍സര്‍ സെന്‍ററും സന്ദര്‍ശിക്കുകയുണ്ടായി. ഐഐടിയുടെ മതില്‍ തകര്‍ത്ത് താത്കാലികമായുണ്ടാക്കിയ റോഡ്‌ മാര്‍ഗമായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഐഐടിയില്‍ വച്ച് പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിക്ക് നേരെ കരിങ്കൊടി വീശി.

 ഹാഷ്ടാഗ് ട്രെന്‍ഡ് ആയി തുടങ്ങിയതോടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയും പരിഹാസമുണ്ടായി.

 റോഡ്‌ മാര്‍ഗം ഉപേക്ഷിച്ച് വിമാന മാര്‍ഗം സഞ്ചരിക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചതോടെ പ്രതിഷേധക്കാര്‍ കറുത്ത ബലൂണ്‍ പറത്തി വിട്ടു.

 

അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ മോദി രാഷ്ട്രീയം നിര്‍ത്തി പക്കോഡ വില്‍ക്കാന്‍ പോകണം എന്നും പരിഹാസമുണ്ടായി.

മുന്‍പ് ഉയര്‍ന്ന ദ്രാവിഡ നാട് വാദവും വീണ്ടും ചര്ച്ചയായ്

 സ്വാതന്ത്ര്യ സമരവുമായ് വരെ #GoBackModi താരതമ്യം ചെയ്യപ്പെട്ടു. സൈമണ്‍ കമ്മീഷനെതിരായ ബാനര്‍ ആണ് ചരിത്രം ഓര്‍മിപ്പിച്ചുകൊണ്ട് തമിഴര്‍ ട്വീറ്റ് ചെയ്തത്.

 

 തമിഴരുടെ പ്രതിഷേധത്തെ പ്രതിരോധിക്കാനാകാത്ത ബിജെപി ഐടി സെല്ലിന് നേരെയും പരിഹാസമുയര്‍ന്നു. #GoBackModi  ഗ്ലോബലി ട്രെന്‍ഡ് ആകുമ്പോള്‍ ബിജെപി ഐടി സെല്ലിന്റെ  #FastWithModi ഇന്ത്യന്‍ ട്വീറ്റര്‍ ട്രെന്‍ഡിങ്ങില്‍ പതിനേഴാം സ്ഥാനത്തായിരുന്നു.

 

പെരിയാറും പറഞ്ഞു, #GoBackModi

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ