scorecardresearch

ഐശ്വര്യ റായിയുടെ അപരയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയ; ഇറാനിയന്‍ സുന്ദരി വൈറല്‍

ട്വീറ്റുകളിലൂടെയാണ് ഇപ്പോള്‍ ജബേരിയുടെ ചിത്രങ്ങള്‍ വൈറലായി മാറുന്നത്

ട്വീറ്റുകളിലൂടെയാണ് ഇപ്പോള്‍ ജബേരിയുടെ ചിത്രങ്ങള്‍ വൈറലായി മാറുന്നത്

author-image
Trends Desk
New Update
ഐശ്വര്യ റായിയുടെ അപരയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയ; ഇറാനിയന്‍ സുന്ദരി വൈറല്‍

ഇറാനിയന്‍ സൂപ്പർ മോഡൽ മഹ്‌ലഗ ജബേരിക്ക് നിരവധി ആരാധകരുണ്ട്. ഇന്ത്യന്‍ സുന്ദരി ഐശ്വര്യ റായിയുമായുളള അതിശയകരമായ സാമ്യമാണ് മഹ്‌ലഗ ജബേരിയെ വീണ്ടും വാർത്തകളിൽ നിറയ്ക്കുന്നത്. മഹ്‌ലഗ ജാബ്രിയുടെ ഇൻസ്റ്റഗ്രാം ഫോട്ടോകൾ ഐശ്വര്യ റായിയെ ഓർമ്മിപ്പിക്കുന്നു. ലോകത്ത് അറിയപ്പെടുന്ന മോഡൽ കൂടിയാണ് മഹ്‌ലഗ ജാബ്രി. 2.7 മില്യൻ ആളുകളാണ് ജാബ്രിയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്.

Advertisment

29കാരിയായ ജബേരി നിരവധി ഫാഷന്‍ മാഗസിനുകളുടെ മുഖചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഐശ്വര്യ റായിയുടെ സാമ്യം തോന്നിയത് മുതല്‍ സോഷ്യൽ മീഡിയ ജബേരിയുടെ ചിത്രങ്ങളെടുത്ത് ആഘോഷമാക്കുന്നുണ്ട്. ട്വീറ്റുകളിലൂടെയാണ് ഇപ്പോള്‍ ജബേരിയുടെ ചിത്രങ്ങള്‍ വൈറലായി മാറുന്നത്.

Advertisment

തന്നോട് സാമ്യമുളള ജബേരിയുടെ ചിത്രങ്ങള്‍ ഇതുവരെ ഐശ്വര്യ കണ്ടോയെന്ന് വ്യക്തമല്ല. എന്തായാലും ഇതിനെ കുറിച്ച് ഐശ്വര്യ റായ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തേ അനുഷ്ക ശര്‍മ്മയോട് സാമ്യമുളള യുവതിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. അമേരിക്കന്‍ ഗായികയായ ജൂലിയ മൈക്കല്‍സിനാണ് ബോളിവുഡ് സുന്ദരിയുടെ രൂപസാദൃശ്യം.

publive-image

അനുഷ്‌കയുടെയും ജൂലിയയുടെയും ചിത്രങ്ങള്‍ ചേര്‍ത്തുവച്ചായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചരണം. ജൂലിയ മൈക്കിള്‍സ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച ഫോട്ടോയാണ് അനുഷ്‌ക ശര്‍മ്മയുമായി സാമ്യമുണ്ടെന്ന് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. ജുലിയയെ പോലെ അനുഷ്‌ക മുടിക്ക് നിറം മാറ്റിയാല്‍ ഇരുവരെയും കാണാന്‍ ഒരുപോലെയിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. രണ്ടുപേരേയും കാണാന്‍ ഇരട്ട സഹോദരിമാരെ പോലെയുണ്ടെന്നാണ് ചില ആരാധകര്‍ പറയുന്നത്.

Aishwarya Rai Bachchan Social Media Viral Photo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: