കാലിഫോർണിയ : ഈ ലോകത്തിന്റെ ഓർമ ശരിയാണെങ്കിൽ ഇത് ചരിത്രത്തിലെ ആദ്യ സംഭവമാണ്. 18 മിനിറ്റിന്റെ വ്യത്യാസത്തിൽ ഇരട്ടക്കുട്ടികൾ. രണ്ടുവർഷങ്ങളിലായി ഇരുവരുടെയും ജനനം. ജനത്തിയതി , മാസം, ദിവസം എല്ലാം വ്യത്യസ്തം.

ആൺകുട്ടി – ജോഅക്വിൻ ജൂനിയർ ഒൻറ്റിവേറ്സ് – ജനനം – ഡിസംബർ 31 ,2017,സമയം 11 .58
പെൺകുട്ടി-ഐറ്റനാ ഡി ജീസസ്‌ ഒൻറ്റിവേറ്സ് ജനനം – ജനുവരി 1 , 2018, സമയം 12 .16. കാലിഫോർണിയയിലെ കെൺ കൗണ്ടിയിലെ ഡിലനോ റീജിയണൽ മെഡിക്കൽ സെന്ററിൽ മരിയ ഫ്‌ളോറസ് എന്ന ഇരട്ടക്കുട്ടികളുടെ അമ്മ ഒരു ചരിത്ര നിമിഷത്തിനു കൂടി ജന്മം നൽകുകയായിരുന്നു.

ജോഅക്വിൻ, കെൺ കൗണ്ടിയിൽ 2017 ൽ ജനിച്ച അവസാനത്തെ കുട്ടിയായി. ഐറ്റനാ2018 ലെ ആദ്യ കുഞ്ഞും. കുഞ്ഞുങ്ങൾ ഡോക്ടർമാർ പറഞ്ഞതിലും ഒരു മാസം മുൻപെയാണ് ജനിച്ചതെന്ന് മരിയ ഫ്‌ളോറസ് പറഞ്ഞു.
“ഞാൻ വിചാരിച്ചു ഇരട്ടകൾക്കായി സമ്മാനങ്ങൾ വാങ്ങാൻ സമയമുണ്ടെന്ന്.” കാലം നൽകിയ മറ്റൊരു സുന്ദര നിമിഷത്തെ ഉൾകൊള്ളാൻ ശ്രമിക്കുന്നതിനിടെ ഫ്ലോറെസ് പറഞ്ഞു.

Read More : കാറിൽ പ്രസവിച്ചു, അമ്മയ്ക്കും കുഞ്ഞിനും ഇത് പുനർജന്മം

“മുപ്പതു വർഷതിൽ അധികമായി ഞാൻ പ്രസവം കൈകാര്യം ചെയ്യുന്നു. എൻ്റെ ഓർമയിൽ ഇങ്ങിനെ ഒരു സംഭവമില്ല,” പ്രസവമെടുത്ത ഡോ സയ്യിദ് താംദിജി പറഞ്ഞു. പുതു വത്സര ദിനത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് നിരവധി സമ്മാനങ്ങൾ നൽകുന്ന പതിവ് ആശുപതിയിൽ ഉണ്ട്. ഫ്ളോറെസിനും കുടുംബത്തിനും 3000 ഡോളറിനു തുല്യമായ കളിപ്പാട്ടങ്ങൾ അടക്കമുള്ള സമ്മാനങ്ങൾ ആശുപത്രിയുടെ വകയായി ലഭിച്ചു.

കാലിഫോർണിയയിലെ ഏർലി മാർട് സ്വദേശിയായ മരിയയും ഭർത്താവ് ജോവാക്കിനും തോട്ടം തൊഴിലാളികളാണ്. ജനുവരി 27 നോടടുപ്പിച് പ്രസവം ഉണ്ടാകുമെന്നാണ് മരിയ കരുതിയിരുന്നത് . അവരുടെ പ്രസവത്തിയതി. പുതുവത്സരം ഭർത്താവ് ജോവാക്കിനോടൊപ്പം ആഘോഷിക്കാനിരുന്നതാണ് മരിയ. ഡിസംബർ 31 നു രാത്രി 7 മണിക്കാണ് പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.

അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു എന്നും ഏതാനും ദിവസത്തിനകം ഏർലി മാർട്ടിലേക്കു തിരിച്ചു പോകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മറ്റു മൂന്നു പെൺകുട്ടികളുടെ മാതാവ് കൂടിയാണ് മരിയ.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook