നഴ്സറി കുട്ടികളുടെ ഇഷ്ടഗാനമാണ് ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ. പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവിയും നോവലിസ്റ്റുമായ ജെയ്ൻ ടെയ്‌ലർ ആണ് ഈ ഗാനത്തിന്റെ രചയിതാവ്. ഈ ഗാനം ഒരിക്കലെങ്കിലും പാടാത്തവർ വിരളമായിരിക്കും.

ഇംഗ്ലീഷിലെ ഈ ഗാനം ഇന്ത്യൻ ഭാഷകളിലെ ഗാനങ്ങളുടെ ഈണത്തിൽ പാടിയാൽ എങ്ങനെയിരിക്കും? ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വർഷങ്ങൾക്കു മുൻപ് സംപ്രേക്ഷണം ചെയ്ത തമിഴ് ടിവി പരമ്പരയിലാണ് ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ ഇന്ത്യൻ സ്റ്റൈലിൽ പാടിയിരിക്കുന്നത്.

മലയാളത്തിലും പഞ്ചാബിയിലും ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ പാടിയാൽ എങ്ങനെ ഉണ്ടാകുമെന്ന് വീഡിയോ ഒന്നു കണ്ടാൽ മാത്രം മതി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ