ടെലിവിഷൻ സീരിയലുകളെ ട്രോൾ ചെയ്യുന്ന പതിവ് സോഷ്യൽ മീഡിയയിൽ പൊതുവേ കണ്ടുവരുന്ന ഒരു പ്രവണതയാണ്. സീരിയലുകളെ മാത്രമല്ല, സിനിമകളേയും എല്ലാത്തരം പരിപാടികളേയും ട്രോൾ ചെയ്യാറുണ്ട്.

Read More: ഇത്ര വലിപ്പമുള്ള വെളുത്തുള്ളിയോ? സത്യാവസ്ഥ അറിയാം

ഇത്തരം കാര്യങ്ങളിൽ ചിലരുടെ നിരീക്ഷണ പാടവം അതിശയിപ്പിക്കുന്നതാണ്. അത്തരത്തിൽ ഒരു ടെലിവിഷൻ സീരിയലിന് സംഭവിച്ച അബദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ പൊട്ടിച്ചിരിപ്പിക്കുന്നത്.

അതീവ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കിടക്കുന്ന ഒരു രോഗിക്ക് ഡോക്ടർ സിപിആർ നൽകുകയാണ്. പക്ഷെ സിപിആർ നൽകാൻ ഉപയോഗിക്കുന്നത് ബാത്‌റൂം സ്ക്രബർ ആണെന്ന് മാത്രം. പക്ഷെ പ്രേക്ഷകരെ പറ്റിക്കുക അത്ര എളുപ്പമല്ല. ഇത് കണ്ടുപിടിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് കൂട്ടമായി ട്രോൾ ചെയ്യുകയാണ് ആളുകൾ.

Read More: കാവിലെ പാട്ടുമത്സരത്തിന് കാണാം; കീരിയും പാമ്പും നടുറോഡിൽ പൊരിഞ്ഞ തല്ല്

രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ചിരി നിർത്താ​ൻ പറ്റുന്നില്ലെന്നാണ് മിക്കവരും പറയുന്നത്. ദയവായി സീരിയൽ സംവിധായകർക്ക് മെഡിക്കൽ വിഷയങ്ങളിൽ ക്ലാസ് എടുത്തു കൊടുക്കൂ എന്ന് പറയുന്നവരും ഉണ്ട്.

തങ്ങളുടെ വീട്ടിലുള്ളവർ സ്ഥിരമായി കാണുന്ന സീരിയലാണെന്നും പൈസ കുറവായതുകൊണ്ടാണെന്നും ഇതിനെ ന്യായീകരിക്കുന്നവരും ഉണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook