‘യുവാക്കളുടെ ഹരം’ എന്ന് പല താരങ്ങളേയും പറയാറുണ്ടെങ്കിലും ഈ വിശേഷണം ശരിക്കും അർഹമായത് സണ്ണി ലിയോണിനാണ്. ഇന്ന് കൊച്ചിയിൽ കണ്ട ജനക്കൂട്ടം അതിന് തെളിവുമായി. ആയിരങ്ങളാണ് സണ്ണിയെ ഒരു നോക്ക് കാണാൻ എംജി റോഡിൽ തടിച്ചു കൂടിയത്. ആരാധകരെയും അവരുടെ സ്നേഹവും കണ്ട സണ്ണി ലിയോൺ തന്റെ കണ്ണുകളെ വിശ്വസിക്കാനാവാതെ മുഖം പൊത്തിപ്പിടിച്ചു.

സ്മാര്‍ട്ട്ഫോണ്‍ വിപണന ശൃംഖലയുടെ  കൊച്ചിയിലെ ഷോറൂം ഉദ്ഘാടനത്തിനാണ് താരം കൊച്ചിയിലെത്തിയത്. എന്തായാലും സണ്ണിച്ചേച്ചി കേരളക്കരയെ ഇളക്കി മറിക്കുന്പോൾ ട്രോളേഴ്സിന് വെറുതെ ഇരിക്കാനാകുമോ? സണ്ണി ലിയോണിന്റെ വരവുമായി ബന്ധപ്പെട്ട് കിടിലൻ ട്രോളുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ.

എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് സണ്ണി ലിയോണിനെ കാണാനെത്തിയ ജനക്കൂട്ടം തന്നെയാണ് മിക്ക ട്രോളുകൾക്കും ആധാരം. ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ മലയാളികൾ ഒന്നിച്ച ദിവസമാണിതെന്നാണ് ട്രോളർമാർ പറയുന്നത്. സണ്ണി ചേച്ചിയെ കാണാൻ ചിലർ ഫ്ലക്സ് ബോർഡുകൾ പൊളിച്ച് ‘കുമ്മനടി’ച്ചെത്തിയതും നിരവധി ട്രോളുകൾക്ക് കാരണമായി.

ട്രോളുകൾ എന്തിന്റെ പേരിലാണെങ്കിലും അതിന്റെ ഒരു പങ്ക് കേരളത്തിലെ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും അര്‍ഹതപ്പെട്ടതാണ് എന്ന നിലയ്ക്കാണ് കാര്യങ്ങള്‍. സണ്ണി ലിയോണ്‍ ട്രോളുകളില്‍ കുമ്മനത്തേയും വെറുതേ വിട്ടിട്ടില്ല.

കൊച്ചിയില്‍ ഇന്ന് പോയവരുടെ ഒക്കെ സ്ഥിതി എങ്ങനെ ആകും എന്നാണ് ചില ട്രോളുകൾ വിലയിരുത്തുന്നത്. പൊരിഞ്ഞ പോരാട്ടം ആയിരുന്നില്ലേ!

സണ്ണി ലിയോണിന്റെ വരവുമായി ബന്ധപ്പെട്ട് ഇറങ്ങിയ രസകരമായ ട്രോളുകൾ കാണാം:

കടപ്പാട്: ഐസിയു, ട്രോൾ റിപ്പബ്ലിക്, ഡാങ്ക് മീംസ്, തേങ്ങാക്കൊല

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ