കഴിഞ്ഞ ദിവസമാണ് മഹിന്ദ്ര കമ്പനി തങ്ങളുടെ സ്പെഷ്യൽ എഡിഷൻ ഥാർ ഗുരുവായൂർ അമ്പലത്തിൽ കാണിക്കയായി നൽകിയത്. വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വില വരുന്ന മഹീന്ദ്ര ന്യൂ ഥാർ ഫോർ വീൽ ഡ്രൈവാണ് മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂർ നടയ്ക്കൽ സമർപ്പിച്ചത്.
വാഹനവിപണിയിൽ തരംഗമായിരിക്കുന്ന കാർ ഗുരുവായൂരപ്പന്റെ സ്വന്തം വാഹനമായി മാറിയതാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച. കിടിലൻ ട്രോളുകളുമായി ട്രോളന്മാരും സജീവമാണ്. ഓഫ് റോഡ് ഡ്രൈവ് ഇല്ലാത്തതിനാൽ ആ ഥാർ തനിക്ക് തരാമോ എന്ന് ചോദിക്കുന്ന അയ്യപ്പനും ശീവേലിക്ക് ആനപ്പുറത്തല്ല ഥാറിന്റെ പുറത്താണ് എഴുന്നള്ളുന്നത് എന്ന് പറയുന്ന ഗുരുവായൂരപ്പനെയും ട്രോളുകളിൽ കാണാം.



















Also Read: വീണ്ടും അത്ഭുതപ്പെടുത്തി ടാൻസാനിയൻ ടിക്ടോക് താരങ്ങൾ; ഇത്തവണ സൂര്യ വംശിയിലെ ‘ടിപ്പ് ടിപ്പ് ബർസ പാനി’
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പുതിയ ഥാർ മഹീന്ദ്ര വിപണിയിൽ ഇറക്കിയത്. അതിനു ശേഷം വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ഫോർ വീൽ ഡ്രൈവും ഇത് തന്നെയാണ്. ഗുരുവായൂർ കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ ചീഫ് ഓഫ് ഗ്ലോബൽ പ്രോഡക്ട് ഡവലപ്മെന്റ് ആർ വേലുസ്വാമിയാണ് ദേവസ്വം ചെയർമാൻ അഡ്വ കെ.ബി മോഹൻദാസിന് വാഹനത്തിന്റെ താക്കോൽ കൈമാറിയത്.