ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് കരുത്തരായ അര്‍ജന്റീന്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുമായി ആരാധകര്‍. അര്‍ജന്റീനന്‍ ആരാധകരെ കളിയാക്കിയുള്ള ട്രോളുകളുമായിള്‍ മറ്റ് ടീമകളുടെ ആരാധകര്‍ രംഗത്ത് വരികയായിരുന്നു.
അര്‍ജന്റീനയുടെ അപ്രതീക്ഷിത തോല്‍വി ആഘോഷമാക്കുകയാണ് ട്രോളന്‍മാര്‍. മെസിയുടെ കട്ടൗട്ട് സ്ഥാപിച്ച പുള്ളാവൂര്‍ പുഴയിലെ മീന്‍, ഓഫ്സൈഡ് ട്രാപ്പ്, എന്നിവയുള്‍പ്പെടെ സിനമാ രംഗങ്ങള്‍ എഡിറ്റ് ചെയ്ത് ട്രോളന്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്.
അര്‍ജന്റീനയുടെ അപ്രതീക്ഷിത തോല്‍വിയില്‍ നിരാശരായ കുട്ടി ആരാധകരുടേത് ഉള്‍പ്പെടെ വീഡിയോ പുറത്ത് വന്നിരുന്നു. അടുത്ത മത്സരത്തില്‍ തങ്ങളുടെ ടീം ജയത്തോടെ തിരികെ വരുമെന്നുള്ള പ്രതീക്ഷയും അവര്‍ പങ്കുവെച്ചു. എന്നാല്‍ തോല്‍വിയിലും സൗദിയുടെ ഗോളിയുടെ മികവിനെ പ്രകീര്‍ത്തിച്ച ആരാധകരുമുണ്ടായിരുന്നു.
സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്രോളുകള്‍ ചുവടെ







A