കേന്ദ്രസർക്കാരിന്റെ കശാപ്പ് നിരോധന ഉത്തരവിനെതിരെ നവമാധ്യമങ്ങളിലും പ്രതിഷേധവും ചര്‍ച്ചയും കൊഴുക്കുന്നു. പതിവ് പോലെ മിക്ക ട്രോളന്മാരും ഭക്ഷണ സ്വാതന്ത്രത്തിന്‍മേലുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റത്തിനെതിരെ ട്രോളുകളിലൂടെയാണ് പ്രതികരിച്ചത്. മാത്രമല്ല ഇന്ത്യയുടെ ഏത് കോണിലും ഉള്ള ബീഫ് പ്രേമികളെ കേരളത്തിലേക്ക് ക്ഷണിക്കുന്നതായും നവമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ നിറഞ്ഞു.

“എല്ലാവരും മാംസം തിന്നു ജയിലിൽ പോകട്ടെ ..കോടതികൾ മാംസം കഴിച്ചതിന്റെ കേസുകൾ കൊണ്ട് നിറയട്ടെ ..ജയിലുകൾ തികയാതെ വരട്ടെ ..മാംസം കഴിച്ചതിന്റെ പേരിൽ ഒരു ജനാധിപത്യ രാജ്യത്തെ ഭൂരിഭാഗം ജനതയെ ജയിലുകളിൽ പാർപ്പിച്ചത് കണ്ടു ലോകം മൂക്കിൽ കൈവെക്കട്ടെ ..അപ്പോഴും ആരും അറിയാതെ കൈരേഖ സുര “ഉള്ളിക്കറി ” കഴിക്കട്ടെ …ശ്രീപ്രകാശ് മികച്ച ബീഫ് സ്റ്റാളുകൾ തുടങ്ങട്ടെ…” മലപ്പുറം തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ചാൽ നല്ല ബീഫ് ലഭ്യമാക്കുമെന്ന ബിജെപി നേതാക്കളുടെ വാഗ്ദാനവും വലിച്ചുകീറി വിമര്‍ശിക്കപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ