ഏതു ദുരന്തകാലത്തും ചിരിയുടെ ഒരു നറുചിരി കെടാതെ കാക്കുന്നവരാണ് മലയാളികൾ. ലോകം മുഴുവൻ കൊറോണഭീതിയിലായിരിക്കുമ്പോഴും ചിരിച്ചും സഹജീവികളെ ചിരിപ്പിച്ചും ആക്റ്റീവാണ് മലയാളികളുടെ സോഷ്യൽ മീഡിയയുടെ ലോകം. മലയാളികളെ വെറുതെ ഇരിക്കാൻ സമയം കൊടുക്കരുത്, കൊടുത്താൽ ഡോണൾഡ് ട്രംപിനെ കൊണ്ടുവരെ മാപ്പിള പാട്ട് പാടിപ്പിച്ചുകളയും ട്രോളന്മാർ. അജ്മൽ സാബു എഡിറ്റ് ചെയ്തെടുത്ത ട്രോൾ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ചിരിപ്പിക്കുന്നത്.
വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ ട്രംപ് നടത്തിയ പ്രസംഗത്തിലെ വിഷ്വലുകൾ ചേർത്തുവെച്ചാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. നിരവധിയേറെ പേരാണ് വീഡിയോ ഷെയർ ചെയ്യുന്നത്. പെർഫെക്റ്റ് ലിപ്പ് സിങ്കാണ് വീഡിയോയുടെ പ്രത്യേകത. പ്രശ്നങ്ങൾ ഒക്കെ ഒഴിയുമ്പൊ ട്രമ്പ് വിളിച്ച് ഇതിനൊരു അവാർഡ് തരും, എങ്ങനെ ഇതൊക്കെ ഒപ്പിക്കുന്നു, പൊളി സാനം തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Read more: സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി കോവിഡ്-19 ബോധവൽക്കരണ തുളളൽ