കറുപ്പും  വെളുത്തിരിക്കണമെന്ന് വാശിയുളള സൗന്ദര്യസങ്കൽപ്പത്തിലാണ് മലയാളിയുടെ പൊതുബോധം. കേരളത്തിൽ ചെലവാകുന്ന ശരീര വെളുപ്പിക്കൽ വസ്തുക്കളുടെ വിൽപ്പന കണക്കുകൾ അതാണ് കാണിക്കുന്നത്. സ്കൂൾ മുതൽ പൊതുസ്ഥലങ്ങൾ വരെ നിറത്തിനോട് സ്വീകരിക്കുന്ന സമീപനങ്ങളും അതുതന്നെ. എല്ലായിടത്തും ആക്‌ഷൻ ഹീറോ ബിജുമാരുടെ ഡയലോഗുകൾ ഉയർന്നു താഴ്‌ന്നും കേൾക്കാം. അതു തന്നെയാണ് ഫൊട്ടോ എടുക്കുമ്പോഴായാലും ഫൊട്ടോഷോപ്പ് ആയാലും മാക്സിമം വെളുപ്പിക്കുന്നതാണ് സൗന്ദര്യം. വിവിധ തരം ക്യാമറാ ആപ്പുകൾ അതിന് മാത്രമായിട്ടുണ്ട്. സൗന്ദര്യ വർദ്ധന വസ്‌തുക്കൾക്കും കേരളത്തിൽ വൻ കച്ചവടമുണ്ടാകുന്നതും ഈ വെളള ഭ്രമം കൊണ്ടാണ്.

ആ വെളള ഭ്രമത്തെ ട്രോളുകയാണ് കേരളത്തിലെ ട്രോളന്മാർ. അവരുടെ പുതിയ വിഷയം ഫൊട്ടോഷോപ്പും സൗന്ദര്യവുമാണ്. ഇതിന് കാരണമായതാവട്ടെ അടുത്തിടെ ഇറങ്ങിയ ഒരു മാസികയുടെ കവർ പേജും.നല്ല സ്റ്റൈലിഷ് ലുക്കിൽ താരങ്ങളെ കവർ പേജിൽ അവതരിപ്പിച്ചപ്പോൾ ഫൊട്ടോഷോപ്പ് ചെയ്‌തതിനെയാണ്     ട്രോളന്മാർ അലക്കി വെളുപ്പിക്കുന്നത്. ഈ വെളുപ്പ് വെപ്പിക്കലാണ് ട്രോളന്മാർ ഇപ്പോൾ ചിരിപടർത്താൻ വിഷയമാക്കിയിരിക്കുന്നത്.

പുലിമുരുകനിലെ പുലി അവാർഡിന് പങ്കെടുക്കാനെത്തിയതാണ് ഒരു ട്രോൾ.

troll

troll

troll

സലീം കുമാറും മോഹൻലാലും നെൽസനുമെല്ലാമാണ് ട്രോളിൽ നിറഞ്ഞു നിൽക്കുന്നത്.
ചതിക്കാത്ത ചന്തുവിലെ സലീം കുമാറിന്റെ വേഷമാണ് ഏറ്റവും കൂടുതൽ ട്രോളുകളിലുളളത്.

troll

troll

സമൂഹത്തിൽ നിലനിൽക്കുന്ന ഈ വെളള ഭ്രമം കൊണ്ടാണ് സൗന്ദര്യ വർദ്ധന വസ്‌തുക്കളുടെ മാർക്കറ്റ് ഇന്ത്യയിൽ ലാഭം കൊയ്യുന്നത്. ഏതാണ്ട് 3000 കോടിയുടെ സൗന്ദര്യ വർദ്ധന വസ്‌തുക്കൾ ഇന്ത്യയിൽ വിറ്റഴിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook