സിനിമാ പ്രേമികളെല്ലാം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളി ചിത്രമാണ് സഖാവ്. പ്രതീക്ഷ കൂട്ടികൊണ്ട് ചിത്രത്തിലെ ടീസറും വന്നു. കട്ട കലിപ്പിലല്ല മറിച്ച് പൊട്ടി ചിരിപ്പിച്ചാണ് സഖാവിന്റെ ടീസർ എത്തിയത്. നല്ല കട്ട താടി വളർത്തി ചുവപ്പ് ഷർട്ടുമിട്ട് നിൽക്കുന്നതാണ് നിവിന്റെ സഖാവ് കൃഷ്‌ണകുമാർ.

സഖാവിന്റെ ടീസറിനെയും വിടാതെ ട്രോളുകയാണ് ട്രോളന്മാർ. ഇത് പ്രേമത്തിന്റെ രണ്ടാം ഭാഗമാണോ എന്ന് ചോദിക്കുന്നതാണ് ഒരു ട്രോൾ. നിവിന്റെ താടി വച്ച രൂപം തന്നെ അതിന് കാരണം.

ഇതിൽ വിപ്ളവം എവിടെയെന്ന് ചോദിക്കുന്നവരും കുറവല്ല.

ജോർജെന്ന് വിളിക്കുകയും എന്നാൽ സഖാവ് കൃഷ്‌ണകുമാറാണെന്നു അറിയുമ്പോൾ അബദ്ധം ആളുമാറിയതുമായി മനസിലാക്കുന്ന മലരാണ് വേറൊരു ട്രോളിലുളളത്.

മറ്റുളള വിഷയത്തിലും സഖാവിലെ കഥാപാത്രത്തെ ഉൾക്കൊളളിച്ച ട്രോളുകളും കുറവല്ല.

യുവ രാഷ്ട്രീയക്കാരനായ സഖാവ് കൃഷ്‌ണകുമാറായാണ് നിവിൻ ചിത്രത്തിലെത്തുന്നത്. സിദ്ധാർഥ് ശിവ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സഖാവ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ