scorecardresearch

മോഹൻലാലിന്റെ സൈക്കിൾ സവാരി പടമാക്കിയത് സാറ്റലൈറ്റ്; ലാലിന്റെ പ്രഭാത സവാരിയെ ട്രോളി ട്രോളന്മാർ

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലൂടെയായിരുന്നു പുലർച്ചെ മോഹൻലാൽ സൈക്കിൾ സവാരി നടത്തിയത്

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലൂടെയായിരുന്നു പുലർച്ചെ മോഹൻലാൽ സൈക്കിൾ സവാരി നടത്തിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
മോഹൻലാലിന്റെ സൈക്കിൾ സവാരി പടമാക്കിയത് സാറ്റലൈറ്റ്; ലാലിന്റെ പ്രഭാത സവാരിയെ ട്രോളി ട്രോളന്മാർ

പുലർച്ചെ തിരുവനന്തപുരം നഗരത്തിൽ സൈക്കിളിൽ സവാരിക്കിറങ്ങിയ മോഹൻലാലിനെ ട്രോളി ട്രോളന്മാർ. കേരള കൗമുദിയാണ് മോഹൻലാലിന്റെ സൈക്കിൾ സവാരി റിപ്പോർട്ട് ചെയ്‌തത്. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലൂടെ സൈക്കിളിൽ ചുറ്റിയ താരം അഞ്ചു മണിയോടെ കൊച്ചിയിലേക്ക് തിരിക്കുകയും ചെയ്‌തു.

Advertisment

ചമയങ്ങളും താരപരിവേഷങ്ങളുമില്ലാതെ പുലർച്ചെ നാലരക്കായിരുന്നു മോഹൻലാൽ സവാരിക്കിറങ്ങിയത്. അത് ക്യാമറക്കണ്ണിൽ പതിഞ്ഞതാണ് ട്രോളന്മാർ വിഷയമാക്കിയിരിക്കുന്നത്.

mohanlal, cycle ride

മോഹൻലാൽ അഭിനയിച്ച കിളിച്ചുണ്ടൻ മാമ്പഴത്തിലെ രംഗങ്ങൾ കോർത്തിണക്കിയാണ് മറ്റൊരു ട്രോൾ. ഏത് ക്യാമറയാ വേണ്ടേയെന്ന് ചോദിക്കുന്ന സഹായിയാണ് ട്രോളിലുളളത്.

publive-image

ജനങ്ങൾ തന്റെ സിംപിളിസിറ്റി കാണട്ടെയന്ന് പറയുന്ന സരോജ് കുമാർ കഥാപാത്രത്തെ വച്ചാണൊരു ട്രോൾ.

Advertisment

publive-image

സാറ്റലൈറ്റാണ് ഫോട്ടോയെടുത്തതെന്ന് പറയുന്നതാണ് വേറൊരു ട്രോൾ.

publive-image

ഒറ്റയ്‌ക്ക് പുലർച്ചെ സൈക്കിൾ ചവിട്ടാൻ ഭയമായത് കൊണ്ട് ഫോട്ടോഗ്രാഫറെയും കൂട്ടിയെന്നേയുളളുവെന്നും ട്രോളുണ്ട്.

publive-image

publive-image

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: