Latest News
സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്
ഇന്ന് ചെറിയ പെരുന്നാള്‍; ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ആഘോഷം
ഇസ്രയേലിന് പിന്തുണ, സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷ: ജോ ബൈഡന്‍
35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ
രാജ്യത്ത് 3.62 ലക്ഷം പുതിയ കേസുകള്‍; 4,120 മരണം

ഫഹദിന് ഭക്ഷണം വിളമ്പികൊടുക്കുന്ന നിവിന്‍ പോളി; ട്രോളാണ്

സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ക്കകമാണ് ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടത്

സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറ്റവും ചര്‍ച്ചയാകുന്നതും മറ്റുള്ളവരെ രസിപ്പിക്കുന്നതും ട്രോളുകളാണ്. നാട്ടില്‍ എന്ത് കാര്യം നടന്നാലും അതിനെയെല്ലാം ട്രോള്‍ രൂപത്തില്‍ ആക്കാന്‍ ഇന്നത്തെ സോഷ്യല്‍ മീഡിയയ്ക്ക് അറിയാം. ദിനംപ്രതി നിരവധി ട്രോളുകള്‍ അങ്ങനെ ജനിക്കുന്നുമുണ്ട്.

Read More: ‘ചിരിമണി ചിലമ്പൊലി കേട്ടീല’; ദിലീപിന്റേയും കാവ്യയുടേയും ചിരി നിമിഷങ്ങൾ

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയ, എല്ലാവരെയും പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ട്രോളുണ്ട്. ഫഹദ് ഫാസിലിന് ഭക്ഷണം വിളമ്പി കൊടുക്കുന്ന നിവിന്‍ പോളിയുടെ ചിത്രം! ഈ ചിത്രം കണ്ടാല്‍ ആര്‍ക്കാണ് ചിരിക്കാതിരിക്കാന്‍ പറ്റുക? സംഭവം ട്രോളാണെങ്കിലും അതിനു പിന്നിലുള്ള തലയെ സമ്മതിക്കണം.

Read Also: ‘ഇനിയും വരില്ലേ ഇതുവഴി’; പൊള്ളാര്‍ഡിനെ ‘അടിച്ചോടിച്ച്’ ദുബെ, വീഡിയോ

‘ലൗ ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തില്‍ നിവിന്‍ പോളി ഭക്ഷണം വിളമ്പുന്ന സീനുണ്ട്. അതിനൊപ്പം ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയില്‍ ഫഹദ് ഫാസില്‍ ഭക്ഷണം കഴിക്കുന്ന ഒരു സീനും ചേര്‍ത്താണ് ഈ ട്രോള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ഫഹദിനെ എഡിറ്റ് ചെയ്ത് വച്ചിരിക്കുന്നതാണെന്ന് ആരും പറയില്ല. അത്ര പെര്‍ഫക്ഷനാണ് ഈ ട്രോളിന്. സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ക്കകമാണ് ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടത്. ‘ട്രോള്‍ റിപ്പബ്ലിക്’ എന്ന ട്രോള്‍ ഗ്രൂപ്പില്‍ ‘മഹി’ എന്നയാളാണ് ഈ ട്രോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറെ താമസിക്കാതെ ഇത് വൈറലാകുകയും ചെയ്തു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Troll fahad fazil and nivin pauly social trending

Next Story
‘വെണ്ണിലാ കൊമ്പിലെ രാപ്പാടി’…അനിയത്തിക്കുട്ടിക്കായി ചേട്ടൻ പാടി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയviral video, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com