‘സപ്തസാഗരങ്ങൾ നീന്തിക്കടന്ന് നിധിക്കൊണ്ടു വന്നവർ ആണത്രേ !! പിന്നെ എന്തുപറ്റി !? തോട്ടിൽ മുങ്ങി മരിച്ചു’. ലോ അക്കാദമി വിഷയത്തില്‍ സമരം അവസാനിപ്പിച്ച് പിന്‍വലിഞ്ഞ എസ്എഫ്ഐയെ പരിഹസിച്ച് ഒരു വിരുതന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്.

മാനേജ്മെന്റുമായി നടത്തിയ ചർച്ചയിൽ ലക്ഷ്മി നായരെ മാറ്റാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചതായി എസ്എഫ്ഐ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഘടനയെ പരിഹസിച്ച് ട്രോളുകള്‍ നിറഞ്ഞത്.

16299400_1324846680871158_4786205010052890091_n

പാര്‍ട്ടി ചാനലില്‍ കുക്കറി ഷോ അവതരിപ്പിക്കുന്ന ലക്ഷ്മി നായരുടെ കൈപുണ്യത്തില്‍ മയങ്ങുന്ന എസ്എഫ്ഐക്കാരെയാണ് ട്രോളന്മാര്‍ മിക്ക ട്രോളുകളിലൂടേയും കാണിക്കുന്നത്. രാജി ആവശ്യപ്പെട്ട് രംഗത്ത് വന്ന എസ്എഫ്ഐ നട്ടെല്ല് പണയം വെച്ചാണ് സമരം അവസാനിപ്പിച്ച് വീട്ടില്‍ പോയതെന്നും പരിഹാസമുയര്‍ന്നു. ഇനിയും ഇതുവഴി വരില്ലേ, സമരക്കാരേയും തെളിച്ചു കൊണ്ട് എന്നാണ് ഒരു കമന്റ്.

16298705_984224668343755_8319890993417393554_n

എന്നാല്‍ തങ്ങളുടെ ലക്ഷ്യം നിറവേറ്റാന്‍ കഴിഞ്ഞുവെന്നാണ് എസ്എഫ്ഐയെ പിന്തുണയ്ക്കുന്നവര്‍ മറുപടി നല്‍ക്കുന്നത്. ലക്ഷ്മി നായര്‍ ചെയ്ത തെറ്റിന് ജീവിതകാലം മുഴുവന്‍ ശിക്ഷിക്കണോയെന്നും ഇവര്‍ ചോദിക്കുന്നു. പുറത്താക്കിയതിന് സമാനമാണ് ഇപ്പോഴത്തെ അവസ്ഥ. ലക്ഷ്മി നായർ ആ കോളേജിൽ ഉണ്ടാകാൻ പാടില്ല എന്ന്മാത്രമാണ് എസ്എഫ്ഐ കണ്ടത്. അതിന്റെ കൂട്ടത്തിൽ എസ്എഫ്ഐ വേറെയും ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. അതൊക്കെ പൂർണ്ണമായും മാനേജ്മന്റ് അംഗീകരിച്ചു.അത് കൊണ്ട് തന്നെ അഭിമാനിക്കാവുന്ന ഗംഭീര വിജയം തന്നെയാണ് ഈ സമരമെന്നും എസ്എഫ്ഐയെ പിന്തുണക്കുന്നവര്‍ വാദിക്കുന്നു.

16265980_946331558836729_6467017238081466718_n

സമരം അവസാനിപ്പിച്ച എസ്എഫ്ഐയുടെ നടപടിയെ മറ്റ് വിദ്യാർത്ഥി സംഘടനകളായ കെഎസ്യുവും എബിവിപിയും തള്ളിയിട്ടുണ്ട്. പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായരെ നീക്കിയെന്ന് മാനേജമെന്റും എസ്എഫ്ഐയും പറയുമ്പോൾ പ്രിൻസിപ്പലിന്റെ രാജി വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് മറ്റ് വിദ്യാർത്ഥി സംഘടനകൾ.

16174651_1324735240882302_4039390332680609294_n

മാനേജ്മെന്റുമായി എസ്എഫ്ഐ ഒത്തുകളിച്ചുവെന്നും സമരത്തെ പരാജയപ്പെടുത്തുകയാണ് അവർ ചെയ്തതെന്നും കെഎസ്യു, എബിവിപി വിദ്യാർത്ഥി നേതാക്കൾ പറഞ്ഞു. ലക്ഷ്മി നായർ രാജിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും വിദ്യാർത്ഥി പ്രതിനിധികൾ പറഞ്ഞു.

16387170_1344019525657522_1507129617322538424_n

പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് ലക്ഷ്മി നായരെ നീക്കിയതായി കോളജ് മാനേജ്മെന്റ് അറിയിച്ചിരുന്നു. എസ്എഫ്ഐയ്ക്ക് ഇക്കാര്യത്തിൽ ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം പിൻവലിച്ചതെന്നാണ് നേതാക്കൾ അറിയിച്ചത്. വൈസ് പ്രിൻസിപ്പൽ മാധവൻ പോറ്റിക്കാണ് പകരം ചുമതല. അധ്യാപികയായിപ്പോലും ലക്ഷ്മി നായരെ കോളജിൽ പ്രവേശിപ്പിക്കില്ല. അക്കാദമി ബുധനാഴ്ച മുതൽ തുറന്നു പ്രവർത്തിക്കാനും തീരുമാനമായിരുന്നു.

16388157_1722439588085836_6456999914429828355_n

16425716_1848603712021087_2813802488319393370_n

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ