ട്രോളന്മാരില്‍ നിന്നും ആര്‍ക്കും രക്ഷയില്ല. മലയാളസിനിമയിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്‍റെയും ആരാധകസംഘങ്ങളാണ് ട്രോളന്മാരുടെ പുതിയ വിഷയം. മോഹന്‍ലാലിനെ ലാല്‍ അങ്കിള്‍ എന്ന് വിളിച്ച വിനീത് ശ്രീനിവാസനു നേരെയും മമ്മൂട്ടിയുടെ മകളായി അഭിനയിക്കാന്‍ ആഗ്രഹമുണ്ട് എന്ന് പറഞ്ഞ അന്നാ രേഷ്മാ രാജനു നേരെയും സൂപ്പര്‍ താരങ്ങളുടെ ആരാധകര്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. ഈ ആരാധകരുടെ അക്രമം പരിധിവിട്ടപ്പോള്‍ ഫെയ്സ്ബുക്കില്‍ ലൈവായി മാപ്പുപറഞ്ഞ നായിക അതിനിടയില്‍ പൊട്ടിക്കരയുകയുമുണ്ടായി. ഇതിനു പിന്നാലെയാണ് താരങ്ങളുടെ ആരാധകവൃന്ദത്തിനു നേരെ ട്രോളന്മാര്‍ തിരിഞ്ഞത്.

താരങ്ങളുടെ പ്രായം തന്നെയാണ് ട്രോളന്‍മാര്‍ ഏറ്റുപിടിച്ച പ്രധാന കാര്യം. ഈ നായകന്മാർക്ക് പ്രായമാവില്ലേയെന്നു ചോദിക്കുന്ന ട്രോളന്മാര്‍ ഔചിത്യമില്ലാത്ത സൈബര്‍ ആക്രമങ്ങള്‍ നടത്തുന്ന അവരുടെ ആരാധകരെെ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുന്നു. രസകരമായ ചില ട്രോളുകള്‍.

കടപ്പാട് : ഐസിയു, ട്രോള്‍ റിപബ്ലിക്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ