ആര്‍ത്തുവിളിച്ച ഇന്ത്യന്‍ കാണികള്‍ക്ക് മുമ്പില്‍ ഇന്ത്യയുടെ ഡബ്ല്യു ഡബ്ല്യൂ സാന്നിദ്ധ്യം ജിന്ദര്‍ മഹല്‍ പരാജയപ്പെട്ടെങ്കിലും ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കാഴ്ച്ചപ്പൂരമായിരുന്നു. ലൈവ് മത്സരത്തില്‍ ജിന്ദര്‍ ത്രിപ്പിള്‍ എച്ചിനോടാണ് ഏറ്റുമുട്ടിയത്. സ്വന്തം കാണികള്‍ക്ക് മുമ്പിലാണ് ജിന്ദര്‍ പോരാടിയതെങ്കിലും മത്സരത്തിലുടനീളം ത്രിപ്പിള്‍ എച്ച് എന്ന് വിളിച്ച് ആരാധകര്‍ ആവേശം കൊണ്ടു.

കൂടാതെ ത്രിപ്പിള്‍ എച്ച് വിജയിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ സ്റ്റേഡിയം പൊട്ടിത്തെറിച്ചു. എന്നാല്‍ ഇരുവരും ബാംഗഡനൃത്തത്തിന് ചുവടുവെച്ചതാണ് ശനിയാഴ്ച്ച രാത്രിയിലെ ഹൈലൈറ്റ് പ്രകടനം. തോല്‍വിക്ക് പിന്നാലെ ജിന്ദര്‍ മഹല്‍ വേദി വിട്ട് പുറത്തുപോയപ്പോള്‍ ത്രിപ്പിള്‍ എച്ച് തിരികെ വിളിക്കുകയായിരുന്നു. ഇന്ത്യയുടെ ഡബ്ല്യൂ ഡബ്ല്യൂ ഇ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ ജിന്ദറിന് ആവുമെന്ന് ത്രിപ്പിള്‍ എച്ച് പറഞ്ഞു.

തുടര്‍ന്ന് ജിന്ദറിന്റെ കൂട്ടാളികളായ സിംഗ് സഹോദരന്മാര്‍ വേദിയില്‍ നൃത്തം ചെയ്തപ്പോഴാണ് ത്രിപ്പിള്‍ എച്ചും കൂടെ നൃത്തം ചെയ്തത്. 14 തവണ ലോകചാമ്പ്യനായ താരത്തിന് നിറഞ്ഞ കൈയടിയാണ് ഡല്‍ഹിയില്‍ ലഭിച്ചത്. കൂടാതെസോഷ്യല്‍മീഡിയയിലും താരത്തെ പുകഴ്ത്തി ആരാധകര്‍ അണിനിരന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ