സോഷ്യൽ മീഡിയയുടെ താരമാണ് ബോബി ചെമ്മണ്ണൂർ ഇന്ന്. അഭിമുഖങ്ങളും സ്റ്റേജ് പ്രോഗ്രാമുകളും ട്രോളുകളുമൊക്കെയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് ബോ ചെ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ബോബി ചെമ്മണ്ണൂർ.
അടുത്തിടെ ലഡാക്കിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങൾ ആണ് ബോബി ചെമ്മണ്ണൂർ ഇപ്പോൾ പങ്കുവയ്ക്കുന്നത്. ബോബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് അടുത്തിടെ ലേ ലഡാക്കിലേക്ക് നടത്തിയ ടൂറില്‍ ഗൈഡായി ബോബി ചെമ്മണ്ണൂരും ഉണ്ടായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുപ്പത് അംഗ സംഘത്തിനൊപ്പമായിരുന്നു ബോചെയുടെ ലഡാക്ക് യാത്ര. പ്രമുഖ വ്ലോഗറും ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റുമായ ബൈജു എന്‍ നായരും യാത്രയിലുണ്ടായിരുന്നു.
ഓണസമയത്തും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നത് ബോചെ ആയിരുന്നു. ബോചെയുടെ മാവേലി വേഷവും ഓണപ്പാട്ടുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

പ്രമോദ് പപ്പന്‍ ടീമാണ് ബോചെ അഭിനയിച്ച ഓണപ്പാട്ടിനു പിറകിൽ. പതിവിൽ നിന്നും വിപരീതമായി കറുത്ത വസ്ത്രങ്ങൾ അണിഞ്ഞാണ് ബോബി വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്.
ജനാർദ്ദനൻ പുതുശ്ശേരിയാണ് ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ആയോധനമുറകളിലും ഡാൻസിലുമൊക്കെ തനിക്കുള്ള അഭിരുചി ഓണപ്പാട്ടിലും ബോചെ പ്രകടിപ്പിക്കുന്നുണ്ട്.