/indian-express-malayalam/media/media_files/uploads/2018/08/Amit-Shah.jpg)
രാജ്യം 72-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ത്രിവര്‍ണ പതാക ഉയര്‍ത്തി. എന്നാല്‍ ആദ്യ ശ്രമത്തില്‍ ഇത് പാളിപ്പോകുകയും പതാക താഴെ വീഴുകയും ചെയ്തു. ദൂരദര്‍ശനില്‍ ഇത് ലൈവായി സംപ്രേഷണം ചെയ്തുകൊണ്ടിരിക്കവേ ഈ ദൃശ്യങ്ങള്‍ കണ്ട അവതരാകന്‍ കുറച്ചു സമയം നിശബ്ദനാകുകയും പിന്നീട് പല്ലി ചിലയ്ക്കുന്ന പോലെ ശബ്ദമുണ്ടാക്കുകയും 'ദുരന്തം' (ഡിസാസ്റ്റര്‍) എന്ന് ആത്മഗതമായി പറയുകയുമുണ്ടായി. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.
Pin drop silence by DD News anchor/Commentator when Amit Shah dropped the National Flag while hoisting in BJP HQ. pic.twitter.com/7u26sbN0wd
— Unofficial Sususwamy (@swamv39) August 15, 2018
ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഡല്‍ഹിയിലെ ബിജെപിയുടെ പുതിയ ആസ്ഥാനത്താണ് ഇന്നു രാവിലെ അമിത് ഷാ ത്രിവര്‍ണ പതാക ഉയര്‍ത്തിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേതാക്കന്മാര്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായപ്പോള്‍, രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ വച്ച് രാജ്യത്തെ അഭിസംബോധന ചെയ്തു. മോദിയുടെ അഞ്ചാമത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിനാണ് ചെങ്കോട്ട ഇന്നു വേദിയായത്.
പ്രധാനമന്ത്രി പദത്തിലിരുന്നുള്ള തന്റെ അവസാനത്തെ പ്രസംഗത്തില്‍ ഇന്ത്യയെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുന്ന വലിയൊരു പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തി. 2022ല്‍ ബഹിരാകാശത്തേക്ക് ഇന്ത്യ ഒരാളെ അയയ്ക്കുമെന്നാണ് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മോദി നടത്തിയ പ്രഖ്യാപനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.