സംസ്ഥാനത്ത് ജൂൺ ഒന്ന് മുതലാണ് ഓൺലെെൻ ക്ലാസുകൾ ആരംഭിച്ചത്. കോവിഡ്-19 പ്രതിസന്ധിയുടെ സാഹചര്യത്തിൽ ജൂലെെ 31 വരെ ഓൺലെെൻ ക്ലാസുകൾ വഴിയായിരിക്കും സംസ്ഥാനത്ത് അധ്യയനം മുന്നോട്ടു പോകുക. കഴിഞ്ഞ ഒരു മാസത്തിനിടെ ഓൺലെെൻ ക്ലാസുകൾ വളരെ രസകരമായി ആസ്വദിക്കുന്ന പല കുട്ടികളുടെയും വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വെെറലായിരുന്നു.

Read Also: അത് സച്ചിന്റെ ഐഡിയ, വെറുതെ ചാപ്പലിനെ കുറ്റപ്പെടുത്തേണ്ട: പത്താൻ

ഇപ്പോൾ ഇതാ ഓൺലെെൻ ക്ലാസിൽ വളരെ ഉത്സാഹത്തോടെ പങ്കെടുക്കുന്ന ഒരു ‘ചെറിയ’ വലിയ കുട്ടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. ഓൺലെെൻ ക്ലാസിൽ വളരെ ശ്രദ്ധയോടെ ഇരിക്കുന്ന ഉമ്മൂമയാണ് വീഡിയോയിൽ ഉള്ളത്. അധ്യാപകൻ പറയുന്നതിനനുസരിച്ച് കെെ ഉയർത്തിയും താഴ്‌ത്തിയും നല്ല അനുസരണയുള്ള കുട്ടിയായി ഉമ്മൂമ ക്ലാസ് ശ്രദ്ധിക്കുന്നുണ്ട്. ഇടയ്‌ക്കിടെ മോണ കാട്ടിയുള്ള ചിരിയുമുണ്ട്.

Read Also: മീട്ടു പൂച്ചയും തങ്കു പൂച്ചയും…, തരംഗമായി ഓൺലെെൻ ക്ലാസുകൾ; ആദ്യദിനം വിജയകരം

അധ്യാപകൻ കുട്ടികളെ രസിപ്പിക്കാൻ ഒരു കളി നടത്തുന്നുണ്ട്. അതിനിടയിൽ കുട്ടികളെ പോലെ തന്നെ ഒരു വികൃതി കാണിക്കുന്നുണ്ട് നമ്മുടെ കഥയിലെ താരം. കെെ ഉയർത്തിയിട്ടും ‘ഇല്ല’ എന്നു നുണ പറയുകയും ശേഷം ചിരിക്കുകയും ചെയ്യുന്ന ഉമ്മൂമ കുറച്ചൊന്നുമല്ല വീഡിയോ കാണുന്നവരെ ചിരിപ്പിക്കുന്നത്.

ക്ലാസ് അടിസ്ഥാനത്തിലാണ് ഓൺലെെൻ പഠനം നടക്കുന്നതെങ്കിലും വിക്‌ടേഴ്‌സ് ചാനലിലെ ക്ലാസുകൾ കാണാൻ പ്രായവ്യത്യാസമില്ലാതെ പ്രേക്ഷകരുണ്ട്. കുട്ടികൾക്കൊപ്പം മാതാപിതാക്കളും ടിവിക്ക് മുൻപിൽ ഇരിക്കുന്ന കാഴ്‌ച ഇപ്പോൾ പതിവാണ്. രസകരമായ ക്ലാസുകൾ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Read Also: മകൾക്ക് പത്ത് എ പ്ലസ്, ഭാര്യയ്‌ക്ക് ഡോക്‌ടറേറ്റ്; സന്തോഷം പങ്കുവച്ച് എം.ബി.രാജേഷ്

ചെറിയ ക്ലാസിലെ കുട്ടികൾക്ക് സ്‌കൂളിൽ ക്ലാസെടുക്കുന്ന അതേ രീതിയിലാണ് അധ്യാപകർ പരിശീലനം നൽകുന്നത്. കഥകൾ പറഞ്ഞും പാട്ട് പഠിപ്പിച്ചും വിദ്യാർഥികളെ രസിപ്പിക്കുന്ന അധ്യാപകർ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ആദ്യമായാണ് ഇങ്ങനെയൊരു ഓൺലെെൻ പ്ലാറ്റ്‌ഫോമിൽ പല അധ്യാപകരും പഠിപ്പിക്കുന്നത്. എന്നാൽ, അതിന്റെയൊന്നും സങ്കോചമില്ലാതെയാണ് അവർ കുട്ടികൾക്ക് ക്ലാസെടുക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook