scorecardresearch

നാട്ടുകാരെ, ഓടിവായോ, മരം വീഴുന്നേ...ഒരു ദുരന്തം ഒഴിവായത് കണ്ടോ?

Viral Video: ഇവിടെ മഴയും കാറ്റുമൊന്നുമില്ലാതെ വീഴാൻ പോവുകയാണ് ഒരു വൻ മരം. അത് വീഴാതെ താങ്ങി നിർത്തുകയാണ് ഒരു ഓട്ടോക്കാരൻ ചേട്ടനും പുള്ളിയുടെ കൂട്ടുകാരനും

Viral Video: ഇവിടെ മഴയും കാറ്റുമൊന്നുമില്ലാതെ വീഴാൻ പോവുകയാണ് ഒരു വൻ മരം. അത് വീഴാതെ താങ്ങി നിർത്തുകയാണ് ഒരു ഓട്ടോക്കാരൻ ചേട്ടനും പുള്ളിയുടെ കൂട്ടുകാരനും

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Viral Comedy Video

Photograph: (Screengrab)

പ്രായം എത്ര ആയാലും കുട്ടിക്കളി മാറാത്തവരാണ് നമ്മളിൽ പലരും. അല്ലേ? അങ്ങനെയൊരു കുട്ടിക്കളിയുടെ വിഡിയോയാണ് എല്ലാവരുടേയും മനസ് നിറച്ച് എത്തുന്നത്. ഒരുപാട് പോസിറ്റിവിറ്റി നിറച്ചൊരു വിഡിയോ. ഒരുവട്ടം കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നുന്നൊരു വിഡിയോ.. എന്താണെന്നല്ലേ? 

Advertisment

കാലവർഷം ഇത്തവണ കേരളത്തിൽ ശക്തമായപ്പോൾ വർഷങ്ങളോളം തലഉയർത്തി നിന്ന പല വമ്പന്മാരും കടപുഴകി നിലംപതിച്ചു. എന്നാൽ ഇവിടെ മഴയും കാറ്റുമൊന്നുമില്ലാതെ വീഴാൻ പോവുകയാണ് ഒരു വൻ മരം. അത് വീഴാതെ താങ്ങി നിർത്തുകയാണ് ഒരു ഓട്ടോക്കാരൻ ചേട്ടൻ. ആ ചേട്ടന്റെ മനസും ശക്തിയും സമ്മതിക്കണം അല്ലേ? തീർന്നില്ല..ആ ചേട്ടനെ സഹായിക്കാൻ ഒരു കൂട്ടുകാരൻ ഓടി എത്തുന്നുണ്ട്. അവിടെ ഒരു ട്വിസ്റ്റും..

Also Read: അബ്ദുള്‍ കലാമായി ധനുഷ്; സിനിമയെത്തും മുന്നേ ഫാൻ മേഡ് വീഡിയോ വൈറൽ

മരം വീഴാതിരിക്കാൻ താങ്ങി നിർത്തുന്ന ചേട്ടനെ സഹായിക്കാൻ കൂട്ടുകാരൻ ഓടിയെത്തുന്നത് അടുത്തിരുന്ന ഒരു കമ്പും കൊണ്ടാണ്..കമ്പും കൊണ്ട് വന്ന് ചാരി നിർത്തി എല്ലാവരേയും രക്ഷിക്കുകയാണ് ഈ രണ്ട് പേരും ചേർന്ന്. മരം വീഴാതെ കാത്ത് എല്ലാവരേയും രക്ഷിച്ചതിന് ശേഷം ഇരുവരുടേയും മുഖത്തുള്ളൊരു ആശ്വാസം ഒന്ന് കാണേണ്ടത് തന്നെയാണ്...

Advertisment

"സ്വന്തം ജീവൻ പോലും പണയം വച്ചു അപകടവസ്ഥയിലായ മരം താങ്ങി നിർത്തി ഒരു വലിയ അപകടം ഒഴിവാക്കിയ വാളകം ഓട്ടോസ്റ്റാൻഡിലെ രാജു,മോഹനൻ എന്നീ ഡ്രൈവർമാർക്ക് നാടിന്റെ ആദരം", ഇങ്ങനെയെല്ലാമാണ് വിഡിയോയ്ക്ക് താഴെ കമന്റുകൾ വരുന്നത്. 

Also Read:"ഇതാ എന്റെ കിടാവ് സിമ്പ;" കടുവ കുട്ടിയെ ഓമനിച്ചു വളർത്തുന്ന അമ്മ വൈറൽ; വീഡിയോ

"ഇതുപോലെ10 പേര് ഓരോ പഞ്ചായത്തിലും ഉണ്ടെങ്കിൽ ഈ ലോകം തന്നെ രക്ഷപ്പെടും, ഹോ ആ വടി കൊണ്ട് വച്ചില്ലാരുന്നേൽ കാണാരുന്നു.. വലിയൊരു ദുരന്തത്തിൽ നിന്നാണ് നിങ്ങൾ രക്ഷിച്ചത്..ഇതിനു ഒരു പ്രേത്യേകത ഇണ്ട്.... ഒരു വട്ടം കണ്ട പിന്നേം പിന്നേം കാണാൻ തോന്നും.." ഇങ്ങനെ വിഡിയോയ്ക്കടിയിൽ കമന്റുകൾ ഒഴുകുകയാണ്..

Read More

"ഇതുകണ്ട് ഞാൻ എന്തിനാ കരയണേ?"; കുളത്തിൽ മുങ്ങിത്താണ മാനിന്റെ ജീവൻ രക്ഷിച്ച് കാട്ടാന; വീഡിയോ

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: