ന്യൂഡല്‍ഹി:മഴയും ഇടിമുഴക്കവും മുംബൈയില്‍ അസാധാരണമായ സംഭവമല്ല. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന മണ്‍സൂണ്‍ സീസണില്‍ ഇവ സാധാരണമാണ്. എന്നിരുന്നാലും, മുംബൈയിലെ ബോറിവാലി വെസ്റ്റിലുള്ള കെട്ടിടത്തില്‍ ഇടിമിന്നല്‍ പതിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ഭയം ജനിപ്പിക്കുന്നതാണ്.
അതിശക്തമായ ഇടിമിന്നലില്‍ നാശനഷ്ടങ്ങള്‍ ഒഴിവായത് കെട്ടിടത്തില്‍ മിന്നല്‍ ചാലകം ഘടിപ്പിച്ചിട്ടുള്ളത് കൊണ്ട് മാത്രമാണ്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെട്ടിടത്തില്‍ ഇടിമിന്നലേല്‍ക്കുന്നതിന്റെ വീഡിയോ വിഭൂതി ബന്ദേക്കര്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ്
ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ വീഡിയോ പിന്നീട് വ്യാപകമായി പ്രചരിക്കുകയായിരുന്നു. ” ഇത് ഇന്ന് ചായ സമയത്താണ് സംഭവിച്ചത് -07.09.2022 17:13 IST IST ആര്‍ക്കും പരിക്കില്ല. ഇത് കണ്ടപ്പോള്‍ ഭയാനകമായ ഒന്നായിരുന്നു. വീഡിയോ പങ്കിട്ടുകൊണ്ട് ബന്ദേക്കര്‍ കുറിച്ചു.
ഇടിമിന്നലിനെ ഇന്ത്യയില്‍ പ്രകൃതിദുരന്തമായി തരംതിരിച്ചിട്ടില്ല, എന്നാല്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച്, ഇടിമിന്നല്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം 2,000-ത്തിലധികം ആളുകളുടെ ജീവനെടുക്കുന്നുണ്ടെന്നാണ്. വീഡിയോയില്‍ അഭിപ്രായം പങ്കിട്ടുകൊണ്ട് ഒരു ട്വിറ്റര്‍ ഉപയോക്താവ് എഴുതി, ”സാധാരണയായി, ലഭ്യമായ ഏറ്റവും ഉയര്‍ന്ന പോയിന്റില്‍ മിന്നല്‍ അടിക്കാറുണ്ട്. കെട്ടിടത്തിന് മിന്നല്‍ സര്‍ജ് പ്രൊട്ടക്ടറുകള്‍ ഉള്ളത് വലിയ അപകടം ഒഴിവാക്കുന്നു.