കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള മഞ്ഞ് മൂടിക്കിടക്കുന്ന തന്റെ വീടിന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന് പുറകെ ഒരു കമന്റ് വന്നു. ‘ആഗ്രഹങ്ങളെല്ലാം സാധിച്ചു കൊടുക്കുന്ന ഒരു ഫാക്ടറി ഉണ്ടായിരുന്നെങ്കില്‍ ഞാനും അവിടെ ഒരു വീട് വാങ്ങിയേനെ. അതിന്റെ തൊട്ടടുത്ത് തന്നെ,’ എന്നായിരുന്നു കമന്റ്.

ആ കമന്റിന്റെ പുറകില്‍ മറ്റാരുമായിരുന്നില്ല, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ മകനും തെലങ്കാന രാഷ്ട്ര സമിതിയുടെ വര്‍ക്കിങ് പ്രസിഡന്റുമായ കെ.താരക രാമ റാവു ആയിരുന്നു. ഉടന്‍ തന്നെ മറുപടിയുമായി ഒമര്‍ എത്തി. ‘ഇത് സ്വന്തം വീടായി കരുതിക്കോളൂ, എപ്പോള്‍ വേണമെങ്കിലും വന്ന് താമസിക്കാം,’ എന്നായിരുന്നു ഒമര്‍ നല്‍കിയ മറുപടി.

അതിന് വീണ്ടും കെടിആറിന്റെ കമന്റ്, ‘ഞാന്‍ ആ ഓഫര്‍ ഗൗരവമായി തന്നെ എടുക്കുന്നു ഒമര്‍ സാബ്.’

കശ്മീരിൽ ഇത്തവണ കൊടും ശൈത്യമാണ്. റെക്കോർഡ് തണുപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് കശ്മീർ ഒറ്റപ്പെട്ടു പോയ ദിവസങ്ങളും ഉണ്ടായിരുന്നു. റോഡുകൾ മഞ്ഞിനാൽ മൂടുകയും ഗതാഗതവും വൈദ്യുതിയും തടസ്സപ്പെടുകയും ചെയ്തിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ