ദേശീയ ഗാനം കേൾക്കുന്പോൾ അറിയാതെ ഉള്ളിൽ ദേശത്തോടുള്ള സ്നേഹവും ആദരവും ഉണർന്നുവരാറുണ്ട്. ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന നിമിഷം കൂടിയാണത്. ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിക്കുന്ന കേരളത്തിലെ ഒരു ദേശത്തിനും സ്വന്തമായി ഒരു ദേശീയഗാനമുണ്ടായിരുന്നു. തിരുവനന്തപുരം തിരുവിതാംകൂർ ആയിരുന്ന കാലത്താണ് സ്വന്തമായി ദേശീയഗാനമുണ്ടായിരുന്നത്. തെക്കൻ കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഇപ്പോൾ തമിഴ്നാട്ടിലുള്ള കന്യാകുമാരി ജില്ലയും തിരുനെൽവേലി ജില്ലയുടെ ചിലഭാഗങ്ങളും ചേർന്നതായിരുന്നു അന്ന് തിരുവിതാംകൂർ.
തിരുവനന്തപുരം നിവാാസികളിൽ പലർക്കും അവരുടെ ദേശീയഗാനത്തെക്കുറിച്ച് ഇന്ന് അറിയില്ലെന്നതാണ് വാസ്തവം. എന്നാൽ വഞ്ചിഭൂമിപതേ എന്നു തുടങ്ങുന്ന ഗാനം തിരുവിതാംകൂർ നിവാസികൾക്ക് സുപരിചിതമായിരുന്നു. വഞ്ചീശ മംഗളം എന്നറിയപ്പെട്ടിരുന്ന ഈ ഗാനം ഹിന്ദു ദേവനായിരുന്ന വഞ്ചി നാഥനോടുളള (ശിവൻ) പ്രാർത്ഥനയാണ്. വഞ്ചി നാഥന്റെ നാട് എന്ന ആശയത്തിൽ നിന്നാണ് വഞ്ചി ഭൂമി എന്ന പേര് വന്നത്. തിരുവനന്തപുരത്തുളള തിരുവാഞ്ചിക്കുളം എന്ന ദേശമാണ് വഞ്ചി ഭൂമിയായി അറിയപ്പെട്ടിരുന്നത്.
1938ൽ കൊളംബിയ ഗ്രഫോഫോൺ കമ്പനിയാണ് ഗാനം റെക്കോർഡ് ചെയ്തിരിക്കുന്നത്. കമല ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. തിരുവിതാംകൂർ ദേശത്തെയും അവിടുത്തെ ഭരണാധികാരികളെയും കുറിച്ചാണ് ഗാനത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. 1947ൽ ഇന്ത്യ സ്വതന്ത്ര രാജ്യമായി മാറി തിരുവിതാംകൂർ അതിൽ ലയിക്കുന്നതു വരെ ഈ ഗാനം ആലപിച്ചിരുന്നു. പിന്നെ കാലത്തിന്റെ യവനികയിലേക്ക് ഗാനവും പതിയെ അപ്രത്യക്ഷമായി.
https://www.youtube.com/watch?v=ZRZwhYXBl8w
വഞ്ചി ഭൂമിയുടെ വരികൾ ഇങ്ങനെ..
വഞ്ചിഭുമിപതേ ചിരം ,
സഞ്ജിതാഭം ജയിക്കേണം ,
ദേവദേവൻ ഭവാനെന്നും ,
ദേഹസൌഖ്യം വളർത്തേണം ,
വഞ്ചിഭുമിപതേ ചിരം ,
ത്വച്ചരിതമെന്നും ഭൂമൗ ,
വിശൃതമായ് വിളങ്ങേണം ,
വഞ്ചിഭുമിപതേ ചിരം ,
മർത്യമനമേതും ഭവാൽ ,
പത്തനമായ് ഭവിക്കേണം ,
വഞ്ചിഭുമിപതേ ചിരം ,
താവകമാം കുലം മേന്മേൽ ,
ശ്രീവളർന്നുല്ലസിക്കേണം,
വഞ്ചിഭുമിപതേ ചിരം ,
മാലകറ്റി ചിരം പ്രജാ-
പാലനം ചെയ്തരുളേണം ,
വഞ്ചിഭുമിപതേ ചിരം ,
സഞ്ജിതാഭം ജയിക്കേണം.