/indian-express-malayalam/media/media_files/2026/01/01/train-viral-video-2026-01-01-19-46-09.jpg)
Viral Video: റെയിൽവേ പാളത്തിലും ട്രെയിനിലുമെല്ലാമുള്ള അതിസാഹസിക വിഡിയോ പിടിത്തങ്ങൾ പലപ്പോഴും വലിയ അപകടത്തിന് ഇടയാക്കാറുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ കൂടുതൽ വ്യൂസ് ലഭിക്കാൻ ജീവൻ പണയം വെച്ച് സാഹസീകതയ്ക്ക് മുതിരുന്നത് നിരവധി പേരാണ്. അപകടകരമായ രീതിയിൽ ട്രെയിനിന് മുൻപിലൂടെ നടന്നയാൾക്ക് ലോക്കോ പൈലറ്റ് കണക്കിന് കൊടുക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ട്രെയിൻ വരുന്നത് കണ്ടിട്ടും റെയിൽവേ പാളത്തിലൂടെ ഒരു കൂസലുമില്ലാതെ നടക്കുകയാണ് ഒരാൾ. ട്രെയിൻ തൊട്ടടുത്ത് എത്തുമ്പോൾ മാത്രമാണ് ട്രാക്കിൽ നിന്ന് മാറുന്നത്. ഇവിടെ ഈ സാഹസികത നടത്തിയ വ്യക്തി ചിന്തിക്കുക പോലും ചെയ്തിട്ടുണ്ടാവില്ലാത്ത കാര്യമാണ് പിന്നെ സംഭവിച്ചത്.
Also Read: പിള്ളേച്ചാ... പുരുഷു കാണേണ്ട; വൈറൽ വീഡിയോയിൽ കമന്റുമായി നടി ഗായത്രി വർഷയും
ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ ഈ വ്യക്തി തിരികെ പോകുമ്പോൾ പിന്നിൽ നിന്ന് ഓടി വന്ന് അടിക്കുകയായിരുന്നു ലോക്കോ പൈലറ്റ്. ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് ട്രെയിനിൽ നിന്ന് ഇറങ്ങി ഇയാളെ പൊതിരെ തല്ലി. ഈ സമയം ഒരു ചാനൽ റിപ്പോർട്ടർ സംഭവം റിപ്പോർട്ട് ചെയ്യുന്നതും കാണാം.
Also Read: അല്ലിയുടെ വിവാഹം മുടങ്ങി; മാടമ്പള്ളിയിൽ പിന്നെ സംഭവിച്ചത് എന്ത്?
അവന് ഒരടിയൊന്നും കൊടുത്താൽ പോര എന്ന് പറഞ്ഞാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ലോക്കോ പൈലറ്റ് ഇറങ്ങി അടിക്കുന്നത് ആദ്യമായി കാണുകയാണ് എന്നാണ് വിഡിയോയ്ക്ക് വരുന്ന കമന്റുകൾ. വരാനുള്ളത് വണ്ടി പിടിച്ചും വരും എന്നുള്ളത് ഇപ്പോൾ കണ്ടു എന്നാണ് മറ്റൊരു കമന്റ് വന്നത്.
Also Read: Viral Video: 'കിറ്റ്കാറ്റ്' ആണോ? പൂച്ച സാറിന് ചോദിക്കാൻ ആരുമില്ലെന്ന് കരുതിയോ!
ലേ ചെക്കൻ: ഇതിലും ഭേദം അവൻ ട്രെയിൻ തട്ടി മരിക്കുന്നതായിരുന്നു. ഇവന് കിട്ടിയത് പോര, കൈ തല്ലിയൊടിക്കണമായിരുന്നു എന്നിങ്ങനെ പോകുന്നു വിഡിയോയ്ക്ക് വന്ന മറ്റ് പ്രതികരണങ്ങൾ.
Read More: 'ഒരു വറുത്ത മീൻ എടുത്തതേ ഓർമ്മയുള്ളൂ, ഇനി ഈ വീട്ടിലേക്ക് ഇല്ല;' ധൈര്യശാലി പോലും വിറച്ച നിമിഷം; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us