scorecardresearch
Latest News

ഭൂമിയിലെ മറ്റൊരു സ്വര്‍ഗം; യാത്രികരെ കാത്ത് രൺപത് വെള്ളച്ചാട്ടം, വീഡിയോ

റെയില്‍വെ മന്ത്രാലയം പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്

Ranpat Waterfall, Trending, Video

രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ ആശ്രയിക്കുന്ന ഗതാഗത മാര്‍ഗങ്ങളില്‍ ഒന്ന് ട്രെയിന്‍ തന്നയാണ്. ട്രെയിന്‍ യാത്രയില്‍ കാഴ്ചകള്‍ കണ്ട് ആസ്വദിച്ച് പോകാന്‍ ഇഷ്ടപ്പെടുന്ന ഒരു വലിയ വിഭാഗം നമ്മുടെ ഇടയിലുണ്ട്.

റെയില്‍വെ മന്ത്രാലയം പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. മഹാരാഷ്ട്രയിലെ രൺപത് വെള്ളച്ചാട്ടത്തിന് അടിയിലൂടെ പോകുന്ന ട്രെയിനിന്റെ ദൃശ്യങ്ങളായിരുന്നു അത്. മലനിരകള്‍ക്കിടയിലൂടെയുള്ള വെള്ളച്ചാട്ടവും ട്രെയിനിന്റെ പോക്കുമെല്ലാം ആരെയും ആനന്ദിപ്പിക്കുന്ന ഒന്നാണ്.

“എക്സ്റ്റാറ്റിക്! കൊങ്കൺ മേഖലയിലെ രത്‌നഗിരിയിലെ ഉക്ഷിക്ക് സമീപമുള്ള രൺപത് വെള്ളച്ചാട്ടത്തിലൂടെ ട്രെയിൻ കടന്നുപോകുന്നതിന്റെ കാഴ്ച,” എന്നാണ് മന്ത്രാലയം ട്വീറ്റില്‍ കുറിച്ചിരിക്കുന്നത്.

ജല്‍ ശക്തി മന്ത്രാലയവും ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ട്വിറ്ററില്‍ വലിയ സ്വീകാര്യതയാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. മനോഹരമായ കാഴ്ചയെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. രണ്‍പത് വെള്ളച്ചാട്ടത്തിലൂടെ ട്രെയിന്‍ കടന്നു പോകുന്നത് ശരിക്കും ആകര്‍ഷണമായ കാഴ്ചയാണെന്ന് ഐആര്‍എസ് ഉദ്യോഗസ്ഥന്‍ എ വൈഭവ് കുമാര്‍ കുറിച്ചു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Train passing by ranpat waterfall railway ministry shares video