scorecardresearch

വന്‍ അപകടത്തില്‍ നിന്ന് സ്കൂട്ടര്‍ യാത്രക്കാരെ രക്ഷിച്ച് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍; വീഡിയോ

കോഴിക്കോട് മലാപ്പറമ്പ് ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം

വന്‍ അപകടത്തില്‍ നിന്ന് സ്കൂട്ടര്‍ യാത്രക്കാരെ രക്ഷിച്ച് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍; വീഡിയോ

കോഴിക്കോട്: വാഹനാപകടങ്ങള്‍ സംസ്ഥാനത്ത് ഓരോ ദിവസം വര്‍ധിക്കുകയാണ്. ഇന്നലെ സംസ്ഥാനത്ത് വിവിധ ജില്ലകളിലായുണ്ടായ അപകടങ്ങളില്‍ മൂന്ന് മരണമാണ് സംഭവിച്ച്. ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം എന്നീ ജില്ലകളിലാണ് അപകടങ്ങളുണ്ടായത്.

എന്നാല്‍ കോഴിക്കോട് ഉണ്ടായ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രണ്ട് സ്കൂട്ടര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടു. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവായത്. മലാപ്പറമ്പ് ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം.

ജംഗ്ഷനില്‍ വാഹനങ്ങളുടെ തിരക്ക് വര്‍ധിച്ച സമയത്തായിരുന്നു അപകടം. ലോറിയുടെ സൈഡിലൂടെ മുന്നോട്ട് സ്കൂട്ടര്‍ പോകുന്നതായി വീഡിയോയില്‍ കാണാം. എന്നാല്‍ ലോറിയുടെ മുന്നിലെത്തിയതോടെ വലത് വശത്തേക്ക് സ്കൂട്ടര്‍ തിരിയാനൊരുങ്ങി.

ലോറിയ്ക്ക് തൊട്ടുമുന്നിലെത്തിയപ്പോഴായിരുന്നു സ്കൂട്ടര്‍ വലത്തേക്ക് തിരിഞ്ഞത്. എന്നാല്‍ ലോറി മുന്നോട്ട് നീങ്ങിയതോടെ സ്കൂട്ടറിന്റെ പിന്നില്‍ ഇടിക്കുകയും യാത്രക്കാര്‍ ലോറിയുടെ അടിയിലേക്ക് വീഴുകയുമായിരുന്നു.

ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ രഞ്ജിത് ലിജേഷ് ഓടിയെത്തുകയും ഇരുവരേയും ലോറിയുടെ അടിയില്‍ പെടാതെ രക്ഷിക്കുകയുമായിരുന്നു. രണ്ട് സ്ത്രീകളായിരുന്നു സ്കൂട്ടറിലുണ്ടായിരുന്നത്. കേരള പൊലീസാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Follow the Assembly Election Results 2023 Live today as they unfold

How will the results pan out in the 3 Northeast states? Track live here
Will the BJP cross the half-way mark in Tripura? Get real-time updates
With no alliance, who will form govt in Meghalaya? Live Updates here
Is NDPP set for a second term in Nagaland? Find out here

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Traffic police officer saves scooter passengers from accident in kozhikode video