നിരവധി കപ്പലുകളും വിമാനങ്ങളും കാണാതായ ലോകത്തിലെ ഏറ്റവും ദുരൂഹമായി കിടക്കുന്ന പ്രദേശമാണ് ബര്‍മുഡ ട്രയാംഗിള്‍. ചുരുളഴിയാത്ത രഹസ്യങ്ങൾ പോലെ ബർമുഡ ട്രയാംഗിൾ എന്ന ലോകത്തിലെ ഏറ്റവും അപകടകരമായ പ്രദേശം മനുഷ്യന്റെ യുക്തിക്കും വിശ്വാസങ്ങള്‍ക്കും മേലെ അന്നും ഇന്നും ചോദ്യചിഹ്നം ഉയർത്തി നിൽക്കുന്നു. ഇവിടെ പല കപ്പലുകളും വിമാനങ്ങളും നിഗൂഢ സാഹചര്യങ്ങളിൽ അപ്രത്യക്ഷമായിട്ടുണ്ടെന്ന് പറയപ്പെടുന്നു.

കപ്പലുകൾ, മുങ്ങിക്കപ്പലുകൽ, വിമാനങ്ങൾ, യുദ്ധവിമാനങ്ങൾ എന്നുവേണ്ട ബർമുഡ ട്രയാംഗിൾ എന്ന് ദുരൂഹമായ കടൽപരപ്പിനു മുകളിൽ പറന്നതും ഒഴുകിയതും സഞ്ചരിച്ചതും എല്ലാം ഇന്ന് ഉത്തരം കിട്ടാത്ത ചോദ്യം പോലെ കാണാതായി. നൂറ്റാണ്ടുകളായി യാത്രികരുടെ പേടി സ്വപ്നമായി നില കൊള്ളുന്ന നിഗൂഢതയുടെയും, മരണത്തിന്റെയും അനന്ത വിശാലമായ കടലാഴി. എന്നാല്‍ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ ബര്‍മുഡ ട്രയാംഗിളുമായി ചേര്‍ത്ത് പറയപ്പെട്ടത്.

വീഡിയോയില്‍ കാണുന്ന പാലത്തിലേക്ക് കയറിയ വാഹനങ്ങള്‍ പെട്ടെന്ന് കാണാതാവുന്നതാണ് കാണാനാവുക. ഡാനിയേല്‍ എന്ന് പേരുളള ഒരാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ വളരെ പെട്ടെന്ന് പ്രചരിച്ചു. ഒരു ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്.

Read More: കടുവയുണ്ട്, സൂക്ഷിക്കുക; വയനാട്ടിലേക്ക് ബൈക്കില്‍ ട്രിപ്പടിക്കുന്നവര്‍ ജാഗ്രതൈ!-വീഡിയോ

വീഡിയോയില്‍ വാഹനങ്ങള്‍ പാലത്തില്‍ നിന്നും ഇടത്തോട്ട് തിരിയുമ്പോള്‍ കാണാതാവുന്ന പ്രതിഭാസം സോഷ്യൽ മീഡിയയില്‍ ചര്‍ച്ചയായി മാറി. ബര്‍മുഡ ട്രയാംഗിള്‍ പോലെ രഹസ്യം ഒളിച്ച് കിടക്കുന്ന പാലമാണ് ഇതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഹാരി പോട്ടര്‍ കഥകളിലേതിന് സമാനമായ മാന്ത്രിക പ്രതിഭാസമാണിതെന്ന് ചിലര്‍ കുറിച്ചു. എന്നാല്‍ വിശ്വസനീയമായ ഒരു വിവരണവും ഈ പാലത്തെ കുറിച്ച് പ്രചരിച്ചു.

അത് യഥാര്‍ത്ഥത്തില്‍ ഒരു പാലം അല്ലെന്നാണ് വിശദീകരണം. ഒരു സാധാരണ റോഡാണിതെന്നും പാലം പോലെ തോന്നിക്കാന്‍ പെയിന്റ് ചെയ്തതാണെന്നും പറയപ്പെടുന്നു. തുരങ്കം പോലെയുളള റോഡിന്റെ മുകള്‍ഭാഗം പുഴയുടെ ചിത്രം വരച്ച് വച്ചിരിക്കുകയാണ്. സൂക്ഷിച്ച് നോക്കിയാല്‍ ‘പുഴ’ അനക്കമോ ഒഴുക്കോ ഇല്ലാതെ ഇരിക്കുന്നത് കാണാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook