Latest News

തേങ്ങാ ഉടയ്ക്ക് സ്വാമി! ആരാധകന്റെ കമന്റിന് ടൊവിനോ തോമസിന്റെ ഉരുളയ്ക്ക് ഉപ്പേരി

തേങ്ങ ഉടക്ക് സ്വാമി.. ! ഒന്ന് പെട്ടെന്ന് റിലീസ് ചെയ്യ് ഭായ്..എന്നായിരുന്നു കമന്റ്. ഇതിന് ടൊവിനോ നല്‍കിയ മറുപടിയാണ് ശ്രദ്ധേയമായത്

ടോം ഇമ്മട്ടി സംവിധാനം നിർവഹിച്ച ‘ഒരു മെക്സിക്കൻ അപാരതയെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകളില്‍ ഖേദം പ്രകടിപ്പിച്ച ചിത്രത്തിലെ നായകനായ ടോവിനോ തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇതിനകം ശ്രദ്ധേയമായി കഴിഞ്ഞു. ഇതിനിടെയാണ് താരം ഒരു ആരാധകന് നല്‍കിയ മറുപടിയും നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ചിത്രം റിലീസ് ചെയ്യാന്‍ വൈകുന്നതില്‍ ഒരു ആരാധകനാണ് ആകാംക്ഷ പ്രകടിപ്പിച്ച് കമന്റ് ഇട്ടത്. മിഥുനം എന്ന എക്കാലത്തേയും ഹിറ്റ് ചിത്രത്തിലെ ഡയലോഗ് കൂട്ടിച്ചേര്‍ത്താണ് ആരാധകന്‍ കമന്റ് ഇട്ടത്. തേങ്ങ ഉടക്ക് സ്വാമി.. ! ഒന്ന് പെട്ടെന്ന് റിലീസ് ചെയ്യ് ഭായ്..എന്നായിരുന്നു കമന്റ്. ഇതിന് ടൊവിനോ നല്‍കിയ മറുപടിയാണ് ശ്രദ്ധേയമായത്.

മിഥുനത്തിലെ തന്നെ ഡയലോഗാണ് താരം മറുപടിയായ് ഇട്ടത്. ‘വെറുതെ ഉടക്കാനാണെങ്കിൽ തനിക്കു തന്നെ കുറേ തേങ്ങാ വാങ്ങി ഉടച്ചാ പോരെ ? ഇതിനു സമയം എടുക്കും’ എന്ന് സിനിമയെ സൂചിപ്പിച്ച് ടൊവിനോ കുറിച്ചു. മണിക്കൂറുകള്‍ക്കകം ആയിരത്തോളം ലൈക്കും കമന്റുമാണ് ടൊവിനോയുടെ മറുപടിക്ക് ലഭിച്ചത്.

cats

മെക്സിക്കന്‍ അപാരതയെ കുറിച്ചാണ് താരം ഇന്ന് ഫെയ്സ്ബുക്കില്‍ കുറിപ്പെഴുതിയത്. ഒരു ചോരക്കളി മാത്രമാണ് പ്രതീക്ഷിക്കുന്നതെങ്കിൽ സോറിയെന്ന് താരം ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. ഇത് കട്ട സ്ട്രോങ്ങായ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കൂടി സിനിമയാണ്.

സൗഹൃദമാണ് കാമ്പസിന്റെ ശക്തി. നിങ്ങളിപ്പോൾ കടന്നു പോകുന്ന സൗഹൃദ നിമിഷങ്ങളാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങൾ. ഇവിടെ നിങ്ങളുടെ തോളില്‍ കൈയിട്ടവര്‍, കാലുവാരിയവർ, പൊതിച്ചോറിലെ ഓംലറ്റും ചമ്മന്തീം, നീന്തിക്കയറിയ ചോരച്ചാലുകള്‍.. പൊട്ടിയ കുപ്പികള്‍,ചില്ലുകള്‍.. കിട്ടിയ പ്രേമലേഖനങ്ങള്‍,കടംകൊടുത്ത ഹൃദയങ്ങള്‍..അങ്ങനെ കടുപ്പത്തിൽ സൗഹൃദവും ചൂടുള്ള രാഷ്ട്രീയവും മധുരം പാകത്തിനുള്ള പ്രണയവുമാണ് മെക്സിക്കൻ അപാരതയെന്നും ടൊവിനോ കുറിച്ചു.

നീരജ് മാധവ്, രൂപേഷ് പീതാംബരൻ, ഗായത്രി സുരേഷ്, സുധീർ കരമന, കലാഭവൻ ഷാജോൺ, സുധി കോപ്പ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം പ്രകാശ് വേലായുധനും ചിത്രസംയോജനം ഷമീർ മുഹമ്മദ്‌ദുമാണ്. മ്യൂസിക്24*7നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. അനൂപ് കണ്ണൻ സ്റ്റോറീസ്ന്റെ ബാനറിൽ അനൂപ് കണ്ണനാണ്‌ ചിത്രം നിർമിച്ചിട്ടുള്ളത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Tovino thomass fitting replay to fan on facebook

Next Story
അടുക്കള ഇന്ത്യയിൽ, കിടപ്പുമുറി മ്യാൻമറിൽ; ഒരു വീട്, രണ്ടു രാജ്യം
The moderation of comments is automated and not cleared manually by malayalam.indianexpress.com