തെലങ്കാനയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ നാല് യുവാക്കളെ തെലങ്കാന പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വലിയ സംവാദങ്ങൾ നടക്കുകയാണ്. ഇത് തന്നെയാണ് യഥാർഥ ശിക്ഷാ നടപടിയെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, വ്യക്തമായ ഭരണഘടനയും നീതിന്യായ വ്യവസ്ഥയുമുള്ള നാട്ടിൽ നിയമം കൈയിലെടുക്കുന്നത് തെറ്റാണെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു.

തെലങ്കാന പൊലീസിന് കൈയിടിക്കുന്നവരിൽ നിരവധി മലയാളി സിനിമാ താരങ്ങളുമുണ്ട്. നീതി നടപ്പാക്കപ്പെട്ടുവെന്നാണ് നടൻ ടൊവിനോ തോമസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. എന്നാൽ ഇതിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. അദ്ദേഹം തന്നെ അഭിനയിച്ച ‘മായാനദി’, ‘ഒരു കുപ്രസിദ്ധ പയ്യൻ’എന്നീ സിനിമകളിലെ മാത്തൻ, അജയൻ എന്നീ കഥാപാത്രങ്ങളെ ചൂണ്ടിക്കാട്ടിയാണ് വിമർശനം.

Tovino

മായാനദിയിലെ മാത്തൻ ടൊവിനോയുടെ അഭിനയ ജീവിതത്തിലെ ഏറെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നായിരുന്നു. ചിത്രത്തിൽ ഒരു വ്യാജ ഏറ്റുമുട്ടലിൽ ആ കഥാപാത്രത്തെ പൊലീസ് കൊലപ്പെടുത്തുകയാണ്. കുപ്രസിദ്ധ പയ്യനിലെ അജയനും പൊലീസിന്റെ വേട്ടയ്ക്ക് ഇരയാകുന്ന കഥാപാത്രമാണ്. ഇത്തരം കഥാപാത്രങ്ങൾ അവതരിപ്പിച്ച താരത്തിൽ നിന്നും ഇങ്ങനെ ഒരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്നാണ് പലരും പറയുന്നത്. അതേസമയം ടൊവിനോയെ അനുകൂലിച്ചും കമന്റുകൾ വരുന്നുണ്ട്.

 

View this post on Instagram

 

Now that’s Instant Justice!!

A post shared by Tanvi Ram (@tanviram) on

 

View this post on Instagram

 

This sends out a loud and clear message !

A post shared by Aishwarya Lekshmi (@aishu__) on

 

View this post on Instagram

 

This day…to be carved in stone! #justice #granted #killthemall #inthefutre

A post shared by Radhika Official !! (@radhika_rezia) on

നീരജ് മാധവ്, ഐശ്വര്യ ലക്ഷ്മി, ഭാവന, തൻവി റാം, രാധിക തുടങ്ങി നിരവധി മലയാള സിനിമാ താരങ്ങൾ തെലങ്കാന പൊലീസിനെ പിന്തുണച്ചു കൊണ്ടും കുറ്റരോപിതർക്ക് ലഭിച്ചത് അർഹമായ ശിക്ഷയാണെന്ന് കരുതുന്നുവെന്നും പറഞ്ഞ് രംഗത്തെത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook